SWISS-TOWER 24/07/2023

അദൃശ്യനും അതിവേഗത്തില്‍ രൂപം മാറിക്കൊണ്ടിരിക്കുന്നതുമായ ശത്രുവിനെതിരേയാണ് നാം പോരാടിക്കൊണ്ടിരിക്കുന്നത്; കോവിഡ് മഹാമാരിയില്‍ വേദനകളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന പൗരന്മാരോട് സഹാനുഭൂതി പ്രകടിപ്പിച്ച് പ്രധാനമന്ത്രി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 14.05.2021) കോവിഡ് മഹാമാരിയില്‍ വേദനകളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന പൗരന്മാരോട് സഹാനുഭൂതി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദൃശ്യനും അതിവേഗത്തില്‍ രൂപം മാറിക്കൊണ്ടിരിക്കുന്നതുമായ ശത്രുവിനെതിരേയാണ് നാം പോരാടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് കാരണമായ വൈറസ് വകഭേദത്തെ പരാമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദൃശ്യനും അതിവേഗത്തില്‍ രൂപം മാറിക്കൊണ്ടിരിക്കുന്നതുമായ ശത്രുവിനെതിരേയാണ് നാം പോരാടിക്കൊണ്ടിരിക്കുന്നത്; കോവിഡ് മഹാമാരിയില്‍ വേദനകളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന പൗരന്മാരോട് സഹാനുഭൂതി പ്രകടിപ്പിച്ച് പ്രധാനമന്ത്രി
Aster mims 04/11/2022
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

'കൊറോണ വൈറസ് കാരണം നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നമ്മളില്‍ പലരും അനുഭവിച്ച ആ വേദന എനിക്ക് അതുപോലെ തന്നെയാണ് അനുഭവപ്പെടുന്നത്. നിങ്ങളുടെ പ്രധാനസേവകനെന്ന നിലയില്‍ ഞാനത് പങ്കിടുന്നു. രാജ്യം അദൃശ്യനായ, രൂപം മാറിക്കൊണ്ടിരിക്കുന്ന ഒരു ശത്രുവിനെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

നൂറു വര്‍ഷത്തിനിടയിലെ ലോകം അഭിമുഖീകരിച്ച ഏറ്റവും മോശമായ മഹാമാരി ഓരോ ചുവടിലും ലോകത്തെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് മുന്നിലുളളത് അദൃശ്യനായ ശക്തിയാണ്.'

പരമാവധിയാളുകള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് കേന്ദ്ര സര്‍കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇതുവരെ, ഏകദേശം 18 കോടി വാക്സിന്‍ നല്‍കിക്കഴിഞ്ഞു. രാജ്യമെങ്ങുമുളള സര്‍കാര്‍ ആശുപത്രികള്‍ സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്. അതുകൊണ്ട് നിങ്ങളുടെ ഊഴമെത്തുമ്പോള്‍ വാക്സിന്‍ സ്വീകരിക്കണം. കൊറോണ വൈറസിനെതിരായ നമ്മുടെ കൈയിലുളള ഏക പരിചയാണ് വാക്സിന്‍. ഗുതരുതരമായ അണുബാധയില്‍ നിന്ന് ഇത് സംരക്ഷിക്കും.'

വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞാലും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മുന്‍കരുതലുകള്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും മോദി വ്യക്തമാക്കി.

Keywords:  'Faced With Invisible Enemy, Can Feel Suffering Of Covid-Affected': PM, New Delhi, News, Health, Health and Fitness, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia