'ലിനീ, നിന്റെ വിടവ് ഒരിക്കലും നികത്താനാവുന്നതല്ല'; നഴ്‌സസ് ദിനത്തില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആശുപത്രിക്കിടക്കയില്‍ നിന്ന് എഴുതിയ ഫേസ്ബുക് കുറിപ്പ് വൈറലാവുന്നു
May 12, 2021, 15:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 12.05.2021) ലോക നഴ്‌സസ് ദിനത്തില്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശംസകളുമായി ഫേസ്ബുക് കുറിപ്പുമായി നിപ ബാധിച്ച് അന്തരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍. ആദ്യമായൊരു സര്‍ജറിയെ നേരിടുന്ന എല്ലാ ടെന്‍ഷനോടും കൂടി സ്റ്റോണ്‍ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാണ് സജീഷ്. തിയേറ്ററില്‍ പ്രവേശിപ്പിച്ച ഉടനെ നേഴ്‌സുമാര്‍ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നുവെന്ന് സജീഷ് ഫേസ്ബുകില്‍ കുറിച്ചു.

ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നഴ്‌സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച ജനതയ്ക്ക് സര്‍വ്വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നഴ്‌സിംഗ് സഹോദരിമാര്‍ക്ക് ഹൃദയം നിറഞ്ഞ നഴ്‌സസ് ദിന ആശംസകള്‍ സജീഷ് കുറിച്ചു.
സര്‍ജറിക്കിടയില്‍ നേഴ്‌സുമാരുടെ ആത്മസമര്‍പണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു. 'ലിനീ.. നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും..' - സജീഷ് കുറിച്ചു.
രോഗികളെ പരിചരിക്കുന്നതിനിടെ നിപാ വൈറസ് ബാധിച്ചാണ് നഴ്‌സായ ലിനിയുടെ ജീവന്‍ നഷ്ടമായത്.
സജീഷ് പുത്തൂരിന്റെ ഫേസ്ബുക് കുറിപ്പ്;
അന്താരാഷ്ട്ര നഴ്‌സസ് ദിനം
ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നഴ്‌സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച ജനതയ്ക്ക് സര്‍വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്‌സിംഗ് സഹോദരിമാര്‍ക്ക് ഹൃദയം നിറഞ്ഞ നഴ്‌സസ് ദിന ആശംസകള്‍.
ജീവിതത്തില്‍ ആദ്യമായി, ഒരു സ്റ്റോണ്‍ സര്‍ജറിക്കായി കോഴിക്കോട് ബേബി മെമോറിയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. സര്‍ജറി വളരെ ഭംഗിയായി നടന്നു. അതിനിടയിലെ അനുഭവങ്ങള്‍ ഈ അവസരത്തില്‍ പങ്കുവെയ്ക്കുന്നു. ആശുപത്രിയില്‍ പരിശോധനയ്ക്ക് വന്നതുമുതല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വിനീത് സാര്‍ കാട്ടിയ സ്‌നേഹവും കരുതലും ഒരിക്കലും മറക്കാനാവുന്നതല്ല. ഒപ്പം യൂറോളജി ഡിപാര്‍ടുമെന്റിലെ ഡോക്ടര്‍മാരുടെ പ്രത്യേകശ്രദ്ധയും സ്‌നേഹവും അനുഭവിക്കുകയുണ്ടായി.
ആദ്യമായൊരു സര്‍ജറിയെ നേരിടുന്ന എല്ലാ ടെന്‍ഷനുമുണ്ടായിരുന്നു. തിയേറ്ററില്‍ പ്രവേശിപ്പിച്ച ഉടനെ നേഴ്‌സുമാര്‍ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നു. അവരുമായുള്ള സ്‌നേഹ സംഭാഷണങ്ങള്‍ക്കിടയില്‍ ലിനിയുടെ സേവനമഹത്വത്തില്‍ അവര്‍ പറഞ്ഞത് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. 'We are proud of her, she will always with our heart'.
സര്‍ജറിക്കിടയില്‍ നഴ്‌സുമാരുടെ ആത്മസമര്‍പ്പണവും ത്യാഗമനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു. ലിനീ... നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും......
സര്‍ജറിക്കു ശേഷം ഐ സി യുവിലുള്ള നേഴ്‌സുമാരുടെ കരുതലും സ്‌നേഹവും മുറിയിലെത്തിയപ്പോഴുള്ള നഴ്‌സുമാരുടെ പരിചരണം ഇതൊന്നും മറക്കാനാവാത്തതാണ്.
സഹോദരിമാരെ..
നിങ്ങളുടെ സേവനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വരമായത് എന്ന് ഈ സമയത്ത് ഓര്‍മപ്പെടുതട്ടെ.
ഏത് മഹാമാരിക്കും മുന്നില്‍ നിന്ന് പട നയിക്കാന്‍ നിങ്ങളുണ്ടെങ്കില്‍ നമ്മളൊരിക്കലും തോല്‍ക്കില്ല.
ഇതും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ഒരിക്കല്‍ കൂടി എല്ലാ നേഴ്‌സുമാര്‍ക്കും സ്‌നേഹം നിറഞ്ഞ നഴ്‌സസ് ദിന ആശംസകള്‍.
നന്ദി.. നന്ദി... നന്ദി ..........
#staysafe #stayhome #savelivse
#InternationalNursesDay
💕അന്താരാഷ്ട്ര നേഴ്സസ് ദിനം💕 ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നേഴ്സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തിൽ...
Posted by Sajeesh Puthur on Tuesday, 11 May 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.