Follow KVARTHA on Google news Follow Us!
ad

ആഘോഷങ്ങളില്ലാതെ സംസ്ഥാനത്ത് വ്യാഴാഴ്ച ചെറിയ പെരുന്നാൾ

Eidul Fitr on Thursday; Celebrations with COVID restrictions#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 11.05.2021) ആഘോഷ ആരവങ്ങളില്ലാതെ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച ആഘോഷിക്കുന്നു. പ്രതിസന്ധി കാലത്തുള്ള മൂന്നാം പെരുന്നാളാണിത്. 

ഒരു മാസം നീണ്ടു നിന്ന പുണ്യ വൃതാനുഷ്ടാനത്തിന് ശേഷം വിശ്വാസികൾ പെരുന്നാളിനെ സ്വീകരിക്കാൻ ഒരുങ്ങി. കോവിഡ് മഹാമാരി ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗൺ നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ വർഷത്തെ പോലെതന്നെ ഇത്തവണയും ആഘോഷങ്ങൾ വീടുകളിൽ മാത്രമായി ഒതുങ്ങും. ബന്ധുക്കളുടെയും അയൽ വീടുകളിലേക്കുമുള്ള സന്ദർശനവും മുടങ്ങും. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാൽ പെരുന്നാൾ നിസ്‌കാരവും ഉണ്ടാവില്ല.

Eidul Fitr on Thursday; Celebrations with COVID restrictions

റമദാൻ വൃതം പകുതി പിന്നിട്ടപ്പോഴാണ് സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം റമദാൻ മുഴുവൻ ലോക് ഡൗൺ മൂലം അടച്ചു പൂട്ടിയിരുന്നെങ്കിൽ ഇത്തവണ കുറച്ചു ദിവസമെങ്കിലും പള്ളികളിൽ ആരാധനകൾ നിർവഹിക്കാൻ കഴിഞ്ഞിരുന്നു. ദുരിതങ്ങളിൽ നിന്ന് മോചനത്തിനായുള്ള പ്രാർഥനയുമായാണ് പെരുന്നാളിനെ വിശ്വാസികൾ വരവേൽക്കുക.

Keywords: News, Ramadan, Kozhikode, Kerala, State, COVID-19, Top-Headlines, Muslim, Eidul Fitr on Thursday; Celebrations with COVID restrictions.


Post a Comment