തന്റെ മണ്ഡലത്തിലെ പ്രചാരണത്തില്‍ ജില്ലാ നേതൃത്വം വീഴ്ച കാണിച്ചു, പാര്‍ടി വോടുകള്‍ തനിക്ക് ലഭിച്ചില്ല; രൂക്ഷവിമര്‍ശനവുമായി നടന്‍ കൃഷ്ണകുമാര്‍
May 10, 2021, 19:14 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.05.2021) തെരഞ്ഞടുപ്പ് പരാജയത്തില്‍ ബി ജെ പി ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന നടന്‍ കൃഷ്ണകുമാര്‍. തന്റെ മണ്ഡലത്തിലെ പ്രചാരണത്തില്‍ ജില്ലാ നേതൃത്വം വീഴ്ച കാണിച്ചു. പാര്‍ടി വോടുകള്‍ തനിക്ക് ലഭിച്ചില്ല. വിജയ സാധ്യത ബിജെപി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ലെന്നും കൃഷ്ണ കുമാര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.
എന്നാല്‍ സമീപ മണ്ഡലങ്ങളില്‍ കേന്ദ്ര നേതാക്കള്‍ പ്രചാരണത്തിനെത്തി. തന്റെ മണ്ഡലത്തിലേക്ക് അവര്‍ എത്താത്തതിന് കാരണം ജില്ലാ നേതൃത്വത്തിന്റ വീഴ്ചയാണ്. മണ്ഡലത്തിനകത്താണ് എയര്‍പോര്‍ട്. ദേശീയ നേതാക്കന്‍മാര്‍ എല്ലാവരും ഇതിലൂടെയാണ് വരുന്നതും പോകുന്നതും. എന്നിട്ടും ആരും പ്രചാരണത്തിന് വന്നില്ലെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി. സര്‍വേ ഫലങ്ങള്‍ തനിക്ക് വിജയസാധ്യത പ്രവചിച്ചപ്പോള്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നുവെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയ്ക്ക് വ്യക്തിപരമായ വോടുകള്‍ ധാരാളം ഉണ്ടാകും. അതിന്റെ കൂടെ പാര്‍ടി വോടുകള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ വിജയ സാധ്യത ഉറപ്പായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം, പാര്‍ടി അവസരം തന്നാല്‍ ഇനിയും ഇതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: District leadership failed in his constituency campaign and he did not get party votes; Actor Krishna Kumar with harsh criticism, Thiruvananthapuram, News, Cinema, Cine Actor, BJP, Politics, Assembly-Election-2021, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
