മുഴുവന്‍ രാജ്യങ്ങളിലും കോവിഡ് ചികിത്സ സൗജന്യമാക്കണം: അന്താരാഷ്ട്ര കോടതിയില്‍ ആവശ്യമുന്നയിച്ച് മലയാളി

 


തിരുവനന്തപുരം: (www.kvartha.com 15.05.2021) ലോകമൊട്ടാകെ കോവിഡ് മഹാമാരിയുടെ ദുരിതത്തിലായ സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവുമായി മലയാളി. എഴുത്തുകാരനും കവിയുമായ എസ് പി നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്.

മുഴുവന്‍ രാജ്യങ്ങളിലും കോവിഡ് ചികിത്സ സൗജന്യമാക്കണം: അന്താരാഷ്ട്ര കോടതിയില്‍ ആവശ്യമുന്നയിച്ച് മലയാളി

കോവിഡ് രോഗ വ്യാപനം ശക്തമാവുകയും മരണങ്ങള്‍ ദിനംപ്രതി അധികരിച്ചിട്ടും നിലനില്‍പിന് തന്നെ ഭീഷണിയായി മാറിയിട്ടും ഇതുവരെയും കൃത്യമായ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയ്ക്ക് വാക്‌സിന്‍ മാത്രമാണ് നിലവില്‍ പ്രതീക്ഷ. അതിനാല്‍ കോവിഡ് ചികിത്സ ഏകീകരിക്കണമെന്നും സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് താന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് എസ് പി നമ്പൂതിരി പറയുന്നത്.

നികുതി നല്‍കുന്ന പൗരന്റെ അവകാശമാണ് ചികിത്സയെന്നും പുറത്തിറങ്ങാനാകാതെ, വരുമാനം കണ്ടെത്താനാകാതെ ഉഴലുന്ന ഈ കാലഘട്ടത്തില്‍ ചികിത്സ സൗജന്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ ഭരണകാലത്ത് തിരുവിതാംകൂറില്‍ മഹാമാരി പടര്‍ന്നപ്പോള്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഭരണം കയ്യാളുന്നവരുടെ ഉത്തരവാദിത്തമാണ് പൗരന്റെ ആരോഗ്യമെന്നും അദ്ദേഹം പറഞ്ഞു.

എസ് പി നമ്പൂതിരിക്കായി കേസ് നല്‍കിയിരിക്കുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വില്‍സ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

Keywords:  Covid vaccine should be free in all countries: Malayalee appeals to the International Court of Justice, Thiruvananthapuram, News, Malayalee, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia