കോവിഡ് ആശുപത്രികളില്‍ അവധിയില്ല നിര്‍ബന്ധിത ജോലി; പരാതിയുമായി കര്‍ണാടകയിലെ മലയാളി വിദ്യാര്‍ത്ഥിനികള്‍

 


ബംഗളൂരു: (www.kvartha.com 10.05.2021) കോവിഡ് രണ്ടാം വരവും രോഗ വ്യാപനവും അതിരൂക്ഷമായ സാഹചര്യത്തില്‍ കേരളവും കര്‍ണാടകവും സമ്പൂര്‍ണമായും അടച്ചിട്ടതോടെ കര്‍ണാടകത്തിലെ വിവിധ കോളജുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായി. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കോളജ് അധികൃതര്‍ കോവിഡ് ആശുപത്രികളില്‍ നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ചില വിദ്യാര്‍ഥികള്‍ക്ക് രോഗം പിടിപെട്ടതായും പറയുന്നു. കോവിഡ് ആശുപത്രികളില്‍ അവധിയില്ല നിര്‍ബന്ധിത ജോലി; പരാതിയുമായി കര്‍ണാടകയിലെ മലയാളി വിദ്യാര്‍ത്ഥിനികള്‍
മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ തങ്ങളെ നിര്‍ബന്ധിച്ച് ആശുപത്രികളില്‍ ജോലിയെടുപ്പിക്കുന്നു. നിരവധി പേര്‍ക്ക് കോവിഡ് പിടിപെട്ടുവെന്നും നിലവില്‍ രണ്ടുപേര്‍ കോളജില്‍ ചികിത്സയിലുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കര്‍ണാടക തുംകൂരു ജില്ലയിലെ ശ്രീദേവി കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് സഹായാഭ്യര്‍ഥനയുമായി പോസ്റ്റ് ചെയ്തിരുന്നു. 25 മലയാളി വിദ്യാര്‍ഥിനികളാണ് ഈ കോളജില്‍ മാത്രം കോവിഡ് കാലത്ത് കുടുങ്ങിപ്പോയത്. നാട്ടിലേക്ക് മടങ്ങാന്‍ കോളജ് അധികൃതര്‍ അനുവദിക്കുന്നില്ലെന്നുമാണ് പരാതി.

അതേസമയം ഇത് ഒറ്റപ്പെട്ട സംഭവമല്ല, ബംഗളൂരു, ശിവമോഗ ജില്ലകളിലെ കോളജുകളിലെ മെഡിസിന്‍ വിദ്യാര്‍ഥികളും സമാന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളെ ക്ലാസിലും പരിശീലനത്തിനും പങ്കെടുപ്പിക്കണമെന്ന് സര്‍വകലാശാല സര്‍കുലറുണ്ടെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.

പരാതികള്‍ പരിഗണിച്ച് സര്‍കാര്‍ അടിയന്തര സഹായങ്ങള്‍ ചെയ്യാന്‍ മുന്‍കയ്യെടെക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.

Keywords:  Covid no leave in hospitals Compulsory work; Malayalee students in Karnataka with a complaint, Bangalore, News, Complaint, Nurse, Hospital, Treatment, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia