ഉത്തര്‍പ്രദേശില്‍ മെയ് 24 വരെ കര്‍ഫ്യു നീട്ടി; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അടുത്ത 3 മാസം 3 കിലോ ഗോതമ്പും 2 കിലോ അരിയും നല്‍കുമെന്ന് യോഗി സര്‍കാര്‍

 


ADVERTISEMENT


ലഖ്‌നൗ: (www.kvartha.com 16.05.2021) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യു മെയ് 24 വരെ നീട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ബി പിഎല്‍ കുടുംബങ്ങള്‍ക്ക് അടുത്ത 3 മാസം 3 കിലോ ഗോതമ്പും 2 കിലോ അരിയും നല്‍കുമെന്ന് യോഗി സര്‍കാര്‍ അറിയിച്ചു. 15 കോടി പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 
Aster_MIMS

വാക്‌സിന്‍ വിതരണവും കോവിഡ് ടെസ്റ്റും സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചു. ദിവസവേതനക്കാര്‍, തെരുവ് കച്ചവടക്കാര്‍, ഇ-റിക്ഷ ഡ്രൈവര്‍മാര്‍, ബാര്‍ബര്‍മാര്‍ തുടങ്ങിയവര്‍ക്ക് 1000 രൂപ ധനസഹായം നല്‍കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തുമെന്ന് സര്‍കാര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ മെയ് 24 വരെ കര്‍ഫ്യു നീട്ടി; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അടുത്ത 3 മാസം 3 കിലോ ഗോതമ്പും 2 കിലോ അരിയും നല്‍കുമെന്ന് യോഗി സര്‍കാര്‍


കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ 12,547 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 28,404 പേര്‍ രോഗമുക്തി നേടി. 2.56 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. 1,77,643 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Keywords: News, National, India, Lucknow, Uttar Pradesh, BPL, Food, Yogi Adityanath, Chief Minister, COVID-19, Covid curfew in Uttar Pradesh extended till May 24; relief measures announced for ration card holders
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia