ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കവരത്തി: (www.kvartha.com 16.05.2021) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി.
കവരത്തി, ആന്ത്രോത്ത്, കല്‍പേനി, അമിനി ദ്വീപില്‍ പൂര്‍ണ നിയന്ത്രണമാണ് ഏര്‍പെടുത്തിയിട്ടുള്ളത്. മറ്റ് ദ്വീപുകളില്‍ വ്യവസ്ഥകളോടെ ഇളവ് അനുവദിച്ചു.

ഏപ്രില്‍ 28നാണ് ഡിസ്ട്രിക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 28നാണ് ദ്വീപിലാദ്യമായി കോവിഡ് കേസ് റിപോര്‍ട് ചെയ്തത്. ജനുവരി 4 ന് കൊച്ചിയില്‍ നിന്നും കപ്പലില്‍ യാത്ര തിരിച്ച് കവരത്തിയില്‍ ഇറങ്ങിയ IRBN ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
പുതിയ SoP പ്രകാരം യാത്രകള്‍ക്ക് ഇളവനുവദിച്ചതോടെയാണ് കോവിഡ് റിപോര്‍ട് ചെയ്തത്. അതുവരെ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നതിനാല്‍ അതുവരെ ലക്ഷദ്വീപ് കോവിഡ് റിപോര്‍ട് ചെയ്തിരുന്നില്ല. തുടര്‍ന്ന് ഏപ്രില്‍ അവസാനമാണ് ലക്ഷദ്വീപ് ഭരണകൂടം കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ദ്വീപില്‍ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കപ്പല്‍ യാത്രക്കും നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു.
കോവിഡിന്റെ ഒന്നാംഘട്ടത്തില്‍ ലോകത്തുടനീളം രോഗം പടര്‍ന്നെങ്കിലും ലക്ഷദ്വീപില്‍ ഒരാള്‍ക്കുപോലും രോഗം റിപോര്‍ട് ചെയ്തിരുന്നില്ല. നിലവില്‍ 1150 പേര്‍ കോവിഡ് രോഗികളാണ് ലക്ഷദ്വീപിലായുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.