കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മിച്ചതാണെന്നും മുന്‍ഗാമികളില്ലെന്നും പുതിയ പഠനം

 


ലന്‍ഡന്‍: (www.kvartha.com 30.05.2021) കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മിച്ചതാണെന്നു പുതിയ പഠനം. കൊറോണ വൈറസ് സാര്‍സ് കോവ് 2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പഠനം വ്യക്തമാക്കുന്നു. 

വവ്വാലുകളില്‍ നിന്നാണു വൈറസ് ഉത്ഭവിച്ചതെന്നു വരുത്തിത്തീര്‍ക്കുന്നതിന് റിവേഴ്‌സ് എഞ്ചിനീയറിങ് നടത്തിയെന്നും പഠനം വെളിപ്പെടുത്തുന്നു. ബ്രിടിഷ് പ്രൊഫസര്‍ ആന്‍ഗസ് ഡാല്‍ഗ്ലൈഷ്, നോര്‍വെയിന്‍ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ജെര്‍ സോറെന്‍സെന്‍ എന്നിവര്‍ നടത്തിയ പഠനം ഡെയ്ലി മെയില്‍ ആണു റിപോര്‍ട് ചെയ്തത്.

കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മിച്ചതാണെന്നും മുന്‍ഗാമികളില്ലെന്നും പുതിയ പഠനം

കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പഠനം വേണമെന്ന ആവശ്യമുയരുന്നതിനിടെയാണു പുതിയ പഠന റിപോര്‍ട് പുറത്തുവന്നത്. ചൈനയിലെ ഗുഹകളിലെ വവ്വാലുകളില്‍ സാധാരണ കാണുന്ന വൈറസില്‍ മുനകള്‍ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വൈറസിന്റെ മുനകളില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡുകളുണ്ട്. മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാര്‍ജുള്ള ഭാഗങ്ങളില്‍ ഇവ പറ്റിപ്പിടിച്ചു കയറുകയും വൈറസ് ബാധയുണ്ടാക്കുകയും ചെയ്യും.

ഒരു നിരയില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡ് സ്വാഭാവികമായി ഉണ്ടാകാന്‍ സാധ്യതയില്ല. അതു കൃത്രിമമായി മാത്രമേ ഉണ്ടാക്കാന്‍ സാധിക്കൂ. സ്വാഭാവിക വൈറസ് ബാധ തനിയെ കുറയും. പിന്നീട് ബാധിച്ചാലും ഗുരുതരമാകുകയില്ല. എന്നാല്‍ കോവിഡ് 19ന്റെ കാര്യത്തില്‍ ഇതു സംഭവിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

പ്രാഥമിക പഠനങ്ങള്‍ അവതരിപ്പിച്ചെങ്കിലും പ്രമുഖ ശാസ്ത്രജ്ഞര്‍മാരും മാധ്യമങ്ങളും തള്ളിക്കളഞ്ഞെന്നും ഡാല്‍ഗ്ലൈഷ്, സോറെന്‍സെന്‍ എന്നിവര്‍ പറഞ്ഞു. വിവരങ്ങള്‍ മറച്ചുവച്ചുവെന്നും നശിപ്പിച്ചുവെന്നും വുഹാനിലെ ലാബുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രതികരിച്ചവരെ നിശബ്ദരാക്കിയെന്നും പഠനം കുറ്റപ്പെടുത്തുന്നു. ചൈനയിലെ ലാബിലാണ് വൈറസ് ഉണ്ടായതെന്ന ആരോപണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന റിപോര്‍ട്.

Keywords:  Covid-19 has no ‘credible natural ancestor’, was created in Wuhan lab, claims new study, London, News, Health, Health and Fitness, Study, Media, Report, China, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia