കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്തു; ദുരിതാശ്വസ പ്രവര്‍ത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണം; യൂത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെ ഡെല്‍ഹി പൊലീസ് ചോദ്യംചെയ്തു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 14.05.2021) കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്തു; ദുരിതാശ്വസ പ്രവര്‍ത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണം; യൂത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെ ഡെല്‍ഹി പൊലീസ് ചോദ്യംചെയ്തു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്തു; ദുരിതാശ്വസ പ്രവര്‍ത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണം; യൂത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെ ഡെല്‍ഹി പൊലീസ് ചോദ്യംചെയ്തു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ആളാണ് യൂത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിലാണ് ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ ഇത്തരം പൊലീസ് നടപടികളെത്തുടര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കില്ലെന്ന് ശ്രീനിവാസ് പറഞ്ഞു. ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ല. ഞങ്ങള്‍ക്ക് പേടിയില്ല. തെറ്റായ ഒരു കാര്യവും ഞങ്ങള്‍ ചെയ്തിട്ടില്ല. ഞങ്ങളുടെ എളിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടരും, ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്തതായും ദുരിതാശ്വസ പ്രവര്‍ത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള കോവിഡ് ദുരിതാശ്വാസ സംഘത്തിനെതിരെ പരാതി ഉണ്ടായത്.

എന്നാല്‍ പരാതിക്ക് പിന്നില്‍ രാഷ്ട്രീയമായ പകപോക്കലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സര്‍ക്കാര്‍ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ഓക്സിജന്‍ എത്തിച്ചുകൊടുക്കുന്നത് ഒരു കുറ്റകൃത്യമാണോ? മരണാസന്നരായവര്‍ക്ക് റെംഡെസിവിര്‍ എത്തിച്ചുകൊടുക്കുന്നത് കുറ്റമാണോ? കിടക്കകളും വെന്റിലേറ്ററുകളും ഒരുക്കുന്നത് കുറ്റകൃത്യമാണോ? രോഗികള്‍ക്കൊപ്പമുള്ളവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാക്കും ഭക്ഷണം നല്‍കുന്നത് കുറ്റമാണോ? മോദിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കുറ്റകൃത്യമാണെന്നാണ് കരുതേണ്ടത്. അതുകൊണ്ടാണ് ശ്രീനിവാസിനെയും മറ്റു പാര്‍ടി പ്രവര്‍ത്തകരെയും ചോദ്യംചെയ്യാന്‍ മോദിയും അമിത് ഷായും പൊലീസിനെ യൂത് കോണ്‍ഗ്രസ് ഓഫീസിലേക്ക് അയച്ചത് എന്ന് സുര്‍ജേവാല ട്വീറ്റില്‍ പറഞ്ഞു.

ഡെല്‍ഹിയിലെ കോവിഡ് രോഗികള്‍ക്ക് ഓക്സിജനും മരുന്നും മറ്റു സൗകര്യങ്ങളും എത്തിച്ചുനല്‍കുന്നതിന്റെ പേരില്‍ ബി വി ശ്രീനിവാസിനും സംഘത്തിനും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചിരുന്നത്. ഡെല്‍ഹിയിലെ എല്ലാ ജില്ലകളിലും ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവര്‍ത്തകരുണ്ട്.

ആശുപത്രികളിലെ ഓക്‌സിജന്‍, ബെഡ് വിവരങ്ങള്‍ ശേഖരിക്കുകയും ഐ സി യു കിടക്കകള്‍, ഓക്‌സിജന്‍ കിടക്കകള്‍, സിലിണ്ടറുകള്‍, അവശ്യമരുന്നുകള്‍, ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച, ശവസംസ്‌കാരത്തിനുള്ള സഹായം തുടങ്ങിയവയെല്ലാം വളണ്ടിയര്‍മാര്‍ മുഖേന എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളിലെ കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ എത്തിച്ചു നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതിന്റെ വിഡിയോ യൂത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്യുകയും ന്യൂസിലന്‍ഡ് ഹൈകമിഷണര്‍ സഹായത്തിന് നന്ദിയറിയിക്കുകയും ചെയ്തിരുന്നു.

ഇത് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടലും നടന്നിരുന്നു. പിന്നീട് ന്യൂസിലന്‍ഡ് എംബസി തങ്ങളുടെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Keywords:  Cops ‘Question’ IYC Prez Srinivas Over COVID Relief, Rahul Reacts, New Delhi, News, Politics, Police, Congress, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia