Follow KVARTHA on Google news Follow Us!
ad

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് അന്തരിച്ചു

Congress MP Rajiv Satav, 46, Passes Away After Covid-Related Complications in Pune #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

പുണെ: (www.kvartha.com 16.05.2021) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് അന്തരിച്ചു. 46 വയസായിരുന്നു. ഏപ്രില്‍ 22ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ചികിത്സയ്ക്കിടെ ഞായറാഴ്ചയായിരുന്നു അന്ത്യം. ജഹാംഗിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.

News, National, India, Pune, COVID-19, Death, Congress, MP, Treatment, Hospital, Congress MP Rajiv Satav, 46, Passes Away After Covid-Related Complications in Pune


എ ഐ സി സി അംഗം കൂടിയായ സതാവ് വിദര്‍ഭ, മറാത്വാഡ മേഖലകളിലെ പാര്‍ടിയുെട പ്രധാന നേതാവായിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ഹിന്‍ഗോളി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ശിവസേന നേതാവ് സുഭാഷ് വാങ്കഡെയെ പരാജയപ്പെടുത്തി എംപിയായിരുന്നു.

Keywords: News, National, India, Pune, COVID-19, Death, Congress, MP, Treatment, Hospital, Congress MP Rajiv Satav, 46, Passes Away After Covid-Related Complications in Pune

Post a Comment