കോവിഡ് വ്യാപനം കൂടിയ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍കാരാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 12.05.2021) കോവിഡ് വ്യാപനം കൂടിയ ജില്ലകള്‍ ആറു മുതല്‍ എട്ടു ആഴ്ചവരെ അടച്ചിടണമെന്ന ഐസിഎംആര്‍ ശുപാര്‍ശയെക്കുറിച്ച് തീരുമാനമെടുക്കേണ്ടതു കേന്ദ്രസര്‍കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയതലത്തിലാണ് ഇത്തരം ശുപാര്‍ശകള്‍ ബാധകമാകുന്നത്. കേന്ദ്രത്തിന്റെ ആലോചനയുടെ ഭാഗമായാണോ ഈ ശുപാര്‍ശ എന്നു സംസ്ഥാനത്തിന് അറിവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

CM Pinarayi Vijayan on restrictions at highly affected districts, Thiruvananthapuram, News, Health and Fitness, Health, Chief Minister, Pinarayi vijayan, Kerala

സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് പറയാവുന്ന നിലയായിട്ടില്ല. ലോക്ഡൗണ്‍ നീട്ടുമോയെന്ന ചോദ്യത്തിന്, അതിനെക്കുറിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനി മുന്നൊരുക്കം ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

രോഗവ്യാപനം കേരളത്തില്‍ വലിയ രീതിയില്‍ നടക്കുന്നുണ്ട്. പെട്ടെന്നു കുറച്ചുദിവസം കൊണ്ട് കോവിഡ് മാറില്ല. ലോക്ഡൗണ്‍ കുറച്ചു ദിവസം കഴിഞ്ഞാലേ മാറ്റം ഉണ്ടാകൂ. ഫലം ഇല്ല എന്നു പറയാന്‍ കഴിയില്ല. നല്ല ഫലം ഉണ്ടെന്നാണു സര്‍കാര്‍ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ സ്‌കൂളുകള്‍ അമിതമായ ഫീസ് ഈടാക്കുന്നതു ശരിയല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ സര്‍കാര്‍ സര്‍വീസിലേക്കു തിരികെ വരാന്‍ സമയം കൊടുത്തശേഷവും വരാത്ത ജീവനക്കാര്‍ക്ക് ഇനി സാധ്യതയില്ലെന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

20ന് സത്യപ്രതിജ്ഞ ചെയ്യുന്ന നിലയ്ക്കാണു കാര്യങ്ങള്‍ പുരോഗമിക്കുന്നത്. മന്ത്രിസഭയില്‍ ആരൊക്കെയുണ്ടെന്നതിനെക്കുറിച്ച് ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തം കുടുംബാംഗത്തെപോലെയാണ് പലരും ഗൗരിയമ്മയെ കാണുന്നതെന്നും അതിനാലാണ് 300 പേര്‍ക്ക് പൊതുദര്‍ശനത്തിന് അനുമതി കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതു പാലിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ അതില്‍ കൂടുതല്‍ പേര്‍ വന്നിട്ടുണ്ടാകും. അവരെ ബലം പ്രയോഗിച്ച് തള്ളിക്കളയുന്ന നില സ്വീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: CM Pinarayi Vijayan on restrictions at highly affected districts, Thiruvananthapuram, News, Health and Fitness, Health, Chief Minister, Pinarayi vijayan, Kerala.

Post a Comment

Previous Post Next Post