ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായവരില്‍ രോഗം സംശയിക്കുന്നവര്‍ക്കു മാത്രം ആര്‍ടിപിസിആര്‍ നടത്തിയാല്‍ മതി; ട്രെയിന്‍ യാത്രക്കാര്‍ 72 മണിക്കൂറിനു മുന്‍പുള്ള പരിശോധനഫലം ഹാജരാക്കണം

 


തിരുവനന്തപുരം: (www.kvartha.com 12.05.2021) ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായവരില്‍ രോഗം സംശയിക്കുന്നവര്‍ക്കു മാത്രം ആര്‍ടിപിസിആര്‍ നടത്തിയാല്‍ മതിയാകുമെന്നാണ് ഐസിഎംആറിന്റെ പുതിയ മാര്‍ഗ നിര്‍ദേശമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ട്രെയിന്‍ യാത്രക്കാര്‍ 72 മണിക്കൂറിനു മുന്‍പുള്ള ആര്‍ടിപിസിആര്‍ പരിശോധനഫലം ഹാജരാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായവരില്‍ രോഗം സംശയിക്കുന്നവര്‍ക്കു മാത്രം ആര്‍ടിപിസിആര്‍ നടത്തിയാല്‍ മതി; ട്രെയിന്‍ യാത്രക്കാര്‍ 72 മണിക്കൂറിനു മുന്‍പുള്ള പരിശോധനഫലം ഹാജരാക്കണം

ആശുപത്രികളിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ രോഗികളുടെ പ്രവേശനം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍മാര്‍ ഇടപെടണം.

അടിയന്തര യാത്ര ചെയ്യുന്നവര്‍ക്കു പാസിനായി പൊലീസിന്റെ പോല്‍ ആപിലും അപേക്ഷിക്കാം. ഇതിന്റെ സ്‌ക്രീന്‍ ഷോട് പൊലീസിനെ കാണിക്കണം. ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍ എന്നിവര്‍ക്കു ലോക്ഡൗണ്‍ കഴിയുന്നതുവരെ കാലാവധിയുള്ള പാസിനു അപേക്ഷിക്കാം.

വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ. ആശുപത്രികളില്‍ പോകുന്നവര്‍ക്കു സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് വേണം. 75 വയസിനു മുകളിലുള്ളവര്‍ ചികില്‍സയ്ക്കു പോകുമ്പോള്‍ ഡ്രൈവറെകൂടാതെ രണ്ടു സഹായികളെകൂടി അനുവദിക്കും.

സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം എത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നു സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നോര്‍ക സെക്രടറി ഇസ്രഈലിലെ ഇന്ത്യന്‍ എംബസി പ്രതിനിധിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Keywords:  CM Pinarayi Vijayan Covid  Press Meet on 12.05.2021, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia