അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവ ഛായാഗ്രാഹകന്‍ ദില്‍ഷാദ് അന്തരിച്ചു

 


ADVERTISEMENT


മുംബൈ: (www.kvartha.com 27.05.2021) അസുഖത്തെ തുടര്‍ന്ന്
 ചികിത്സയിലായിരുന്ന യുവ ഛായാഗ്രാഹകന്‍ ദില്‍ഷാദ് ( പിപ്പിജാന്‍ ) അന്തരിച്ചു. കോവിഡ് ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കപില്‍ ശര്‍മ്മ പ്രധാനവേഷം ചെയ്ത 'കിസ് കിസ്‌കോ പ്യാര്‍ കരു'  എന്ന അബ്ബാസ് മസ്താന്‍ ചിത്രത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രത്തിന്റെ വര്‍ക്ക് നടത്തുകൊണ്ടിരിക്കുന്ന സമയത്താണ് കോവിഡ് ബാധിതനാവുന്നത്.
Aster_MIMS

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവ ഛായാഗ്രാഹകന്‍ ദില്‍ഷാദ് അന്തരിച്ചു


എറണാകുളത്തു ജനിച്ച ദില്‍ഷാദ് സുപ്രസിദ്ധ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ ശിഷ്യനായാണ് തുടക്കം കുറിച്ചത്. പിന്നീട് ഹിന്ദി സിനിമയിലെ സിനിമാടോഗ്രാഫര്‍ രവിയാദവിനോപ്പം ടാര്‍സന്‍- ദ വണ്ടര്‍ കാര്‍, 36 ചീന ടൗണ്‍, റെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ ഓപെറേറ്റിംഗ് ക്യാമറാമാന്‍ ആയി പ്രവര്‍ത്തിച്ചു. ' ദ വെയിറ്റിംഗ് റൂം'  എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. 'ദ ബ്ലാക് റഷ്യന്‍' എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ശ്രദ്ധേയനായി. 

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി തുടങ്ങിയ ഭാഷാ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ദില്‍ഷാദിന്റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പിച്ചു.

Keywords:  News, National, India, Mumbai, Treatment, Cinema, Entertainment, Death, COVID-19, Death, Condolence, Cinematographer Dilshad Pippi passes away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia