വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www,kvartha.com 24.05.2021) വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം കാണുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവി ഷീല്‍ഡ് രണ്ടാം ഡോസ് 84 ദിവസത്തിനു ശേഷമേ നല്‍കാവൂ എന്നാണ് ഇപ്പോഴുള്ള നിലപാടെന്നും അതിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളവര്‍ തിരിച്ചു പോകേണ്ടത് എങ്കില്‍ ജോലി നഷ്ടപ്പെടരുത്. അതുകൊണ്ടുതന്നെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഏത് രീതിയില്‍ ഇളവ് അനുവദിക്കാന്‍ പറ്റും എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി

ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാസ്‌ക് ധരിച്ചാണ് എഴുതേണ്ടതെന്നും എല്ലാ വിധത്തിലുള്ള മുന്‍കരുതലുകളും പരീക്ഷ നടത്തിപ്പില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം സമൂഹത്തിലെ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സാമൂഹിക പ്രതിരോധശേഷി ആര്‍ജിക്കുക എന്നതാണ്. എന്നാല്‍, വാക്‌സിനുകളുടെ ദൗര്‍ലഭ്യം കാരണം ആസൂത്രണം ചെയ്ത വേഗത്തില്‍ വാക്‌സിനേഷന്‍ മുന്നോട്ടു കൊണ്ടുപോകാനാകില്ല.

ഈ പ്രശ്‌നം നേരിടുന്നതിനാലാണ് വാക്‌സിനുകള്‍ വാങ്ങുന്നതിനു വേണ്ടിയുള്ള ആഗോള ടെന്‍ഡര്‍ സംസ്ഥാന സര്‍കാര്‍ വിളിച്ചത്. പക്ഷേ, ഇത്തരത്തില്‍ സംസ്ഥാന സര്‍കാരുകള്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നത് വാക്‌സിനുകളുടെ വില കുത്തനെ ഉയരാന്‍ കാരണമായേക്കാം. അതിനാല്‍ ഓരോ സംസ്ഥാനത്തിന്റേയും വാക്‌സിന്‍ ആവശ്യകത കണക്കാക്കി രാജ്യത്തിനു മൊത്തത്തില്‍ ആവശ്യം വരുന്ന വാക്‌സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെന്‍ഡര്‍ കേന്ദ്ര സര്‍കാര്‍ തന്നെ വിളിക്കുകയാണെങ്കില്‍ വാക്‌സിനുകളുടെ വില ഉയരാതെ നിലനിര്‍ത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇതിനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് വാക്‌സിനുകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് ഒരാള്‍ പോലുമൊഴിവാകാതെ എല്ലാ ജനങ്ങളും വാക്‌സിന്‍ എടുക്കുന്നത് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടികള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Chief Minister says that an immediate solution will be found to the issue of making vaccine available to those working abroad within  stipulated time, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia