സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കില്ല, കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ട് പങ്കെടുക്കാതെ ഓണ്‍ലൈനില്‍ കാണും; പിണറായിക്ക് ആശംസകള്‍ അറിയിച്ച് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com 20.05.2021) വ്യാഴാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോണില്‍ വിളിച്ചാണ് ആശംസകളറിയിച്ചത്. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല, കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാതെ ഓണ്‍ലൈനില്‍ കാണുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കില്ല, കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ട് പങ്കെടുക്കാതെ ഓണ്‍ലൈനില്‍ കാണും; പിണറായിക്ക് ആശംസകള്‍ അറിയിച്ച് രമേശ് ചെന്നിത്തല

നേരത്തെ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 500പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പ്;

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുന്ന പിണറായി വിജയനെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല. അതേ സമയം കോവിഡ് വ്യാപനം അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓണ്‍ലൈനില്‍ ചടങ്ങ് കാണും.

സഹകരിക്കേണ്ട കാര്യങ്ങളില്‍ പൂര്‍ണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പുതിയ സര്‍കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു.

Keywords:  Chennithala extends greetings to CM; Says will watch swearing-in ceremony online, Pinarayi Vijayan, Thiruvananthapuram, Phone call, Ramesh Chennithala, Trending, Facebook Post, Kerala, News, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia