ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം

തിരുവനന്തപുരം: (www.kvartha.com 01.05.2021) സംസ്ഥാനത്ത് കോവിഡ് രോഗികൾ നാൾക്കുനാൾ വർധിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത്​ ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും മാറ്റാൻ തീരുമാനമായി. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക്​ ഒന്നുവരെയായിരിക്കും ഇനി സംസ്ഥാനത്ത്​ ബാങ്കുകളുടെ പ്രവർത്തന സമയം. സര്‍കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനതല ബാ​​ങ്കേഴ്​സ്​ കമിറ്റി യോഗമാണ്​ ഈ തീരുമാനം കൈക്കൊണ്ടത്​. കോവിഡ്​ സാഹചര്യത്തില്‍ നേര​ത്തെ ഇത്​ ഉച്ചയ്ക്ക് രണ്ട് മണി വരെ ഉണ്ടായിരുന്നു. 

News, Thiruvananthapuram, COVID- 19, Kerala, State, Corona, Bank, State,

ഉച്ചയ്ക്ക്​ ഒന്നുമുതല്‍ രണ്ടുവരെ മറ്റ്​ ഒഫീഷ്യല്‍ ഡ്യൂടിക്കായും സമയം അനുവദിച്ചു. മേയ്​ നാലുമുതല്‍ ​മേയ്​ ഒമ്പത് വരെയാണ് ​ പുതുക്കിയ സമയക്രമം നിലവിലുണ്ടാവുക. റൊടേഷൻ അടിസ്ഥാനത്തില്‍ 50 ശതമാനം ജീവനക്കാരെ വെച്ച് ബാങ്കിങ്​ ​പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു.

Keywords: News, Thiruvananthapuram, COVID-
19, Kerala, State, Corona, Bank, State, Change in the working hours of banks again.
< !- START disable copy paste -->

Post a Comment

Previous Post Next Post