മെയ് 27 മുതല്‍, 29 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.05.2021) കേരള തീരത്ത് മെയ് 27 മുതല്‍, 29 വരെയുള്ള മൂന്നു ദിവസങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Aster mims 04/11/2022

മെയ് 27 മുതല്‍, 29 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

പ്രത്യേക ജാഗ്രത നിര്‍ദേശം

തെക്കുപടിഞ്ഞാറന്‍-വടക്കുപടിഞ്ഞാറന്‍ - മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുപടിഞ്ഞാറന്‍-വടക്കുപടിഞ്ഞാറന്‍ - മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് -കന്യാകുമാരി-ആന്ധ്രാതീരങ്ങള്‍ എന്നീ സമുദ്രഭാഗങ്ങളില്‍ 27-05-2021, 28-05-2021, 29-05-2021 എന്നീ തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നാണ് മുന്നറിയിപ്പ്.

30.05.2021 മുതല്‍ 31.05.2021 എന്നീ തീയതികളില്‍ തെക്കുപടിഞ്ഞാറന്‍-വടക്കുപടിഞ്ഞാറന്‍ - മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുഭാഗത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പ്

27.05.2021 രാത്രി 11:30 വരെ 3 മുതല്‍ 3.8 മീറ്റര്‍ ഉയരത്തില്‍ പൊഴിയൂര്‍ (തിരുവനന്തപുരം) മുതല്‍ കാസര്‍കോട് വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

28.05.2021 രാത്രി 11:30 വരെ 3.5 മുതല്‍ 4 മീറ്റര്‍ ഉയരത്തില്‍ കൊളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യ തൊഴിലാളികളും, തീരദേശ വാസികളും ജാഗ്രത പാലിക്കേണ്ടതാണ്.

Keywords:  Central Meteorological Department warns fishermen not to go to sea due to strong winds from May 27 to 29, Thiruvananthapuram, News, Fishermen, Warning, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script