മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടെന്ന് സി രഘുനാഥ്
May 3, 2021, 17:47 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 03.05.2021) മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന് ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി സി രഘുനാഥ്. മുല്ലപ്പള്ളി ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണമെന്നും കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നും രഘുനാഥ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ കെപിസിസിയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തി കെ സുധാകരനെയോ, കെ മുരളീധരനെയോ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറഞ്ഞത്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടപ്പാക്കിയത് മുഴുവന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങളായിരുന്നുവെന്നും, സ്ഥാനാര്‍ഥി പട്ടിക പോലും രാഹുലിന്‍റെ മേല്‍നോട്ടത്തിലാണ് തയ്യാറാക്കിയതെന്നുമാണ് മറുവാദം.
Keywords: News, Kannur, Mullappalli Ramachandran, KPCC, Kerala, UDF, State, C Raghunath against Mullappally.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

