ഓണ്‍ലൈന്‍ പാസുമായി ആളുകള്‍ കൂട്ടത്തോടെ, ഗതാഗതകുരുക്കിലായി ബി ഒ ടി പാലം
                                                 May 18, 2021, 17:38 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 പള്ളുരുത്തി: (www.kvartha.com 18.05.2021) ട്രിപിള്‍ ലോക്ഡൗണില്‍ ജനം കൂട്ടത്തോടെ പുറത്തിറങ്ങിയത് പൊലീസിനെ വട്ടംചുറ്റിച്ചു. മരുന്നു വാങ്ങാനും ഓണ്‍ലൈന്‍ പാസുമായി നിരവധി പേരാണ് വാഹനത്തില്‍ എത്തിയത്. പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളത്തേക്ക് തോപ്പുംപടി ബി ഒ ടി പാലത്തിലൂടെ മാത്രമാണ് കടത്തിവിടുന്നത്. അതില്‍ ഒരു ഭാഗം പൂട്ടിയിട്ടിരിക്കുകയാണ്. 
 
 
 
  
 
 
 
 
 വനിതാ പൊലീസ് ഉള്‍പെടെയുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് പശ്ചിമ കൊച്ചിയുടെ 30 ഓളം കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ബാക്കിയുള്ള ഹാര്‍ബര്‍, കണ്ണങ്ങാട്ട്, പെരുമ്പടപ്പ്, കുമ്പളങ്ങി പാലങ്ങളും ഇടറോഡുകളും പൊലീസ് അടച്ചു പൂട്ടിയിരിക്കുകയാണ്. ജനം ഒഴുകി എത്തിയതോടെ ബി ഒ ടി പാലം ഗതാഗതക്കുരുക്കിലായി.
  Keywords:  BOT bridge in a traffic jam, crowded people with online passes, News, Kochi, Police, Passengers, Police, Vehicles, Kerala. 
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                