SWISS-TOWER 24/07/2023

ബൈകില്‍ 3 പേരുമായി കുട്ടി ഡ്രൈവര്‍; തലയില്‍ ഹെല്‍മറ്റുമില്ല; അശ്രദ്ധമായി വാഹനമേടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ വിഡിയോ പങ്കുവച്ച് പൊലീസ്

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 29.05.2021) ചില അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ കാണുമ്പോഴാണ് ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്നു ചിന്തിക്കുന്നത്. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണ് സൈബര്‍ബാദ് ട്രാഫിക് പൊലീസ് പങ്കുവച്ചിരിക്കുന്നത്.

ഹൈദരാബാദിലെ മൈലാര്‍ ദേവപ്പടിയിലാണ് അപകടം നടന്നത്. മൂന്നു പേരെ വച്ച് അശ്രദ്ധമായി ബൈകില്‍ റോഡ് മുറിച്ചു കടന്നതാണ് അപകടത്തിന് കാരണം. ബൈകോടിച്ച ആള്‍ക്ക് ലൈസന്‍സില്ലായിരുന്നെന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. 
ബൈകില്‍ 3 പേരുമായി കുട്ടി ഡ്രൈവര്‍; തലയില്‍ ഹെല്‍മറ്റുമില്ല; അശ്രദ്ധമായി വാഹനമേടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ വിഡിയോ പങ്കുവച്ച് പൊലീസ്

അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. എങ്കിലും നാലുവരി പാത മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പ്രധാന റോഡിലേക്ക് പ്രവേശിക്കും മുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.

* പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.

* പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടലില്‍ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാന്‍ ശ്രമിക്കുക.

* നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാന്‍.

*മീഡിയനില്‍ നിന്ന് തിരിഞ്ഞ് പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാല്‍ ഡ്രൈവര്‍ക്ക് പ്രതികരിക്കാന്‍ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാല്‍ മാത്രമേ തിരിയാവൂ.

* റൗണ്ട് എബൗട്ടുകളില്‍ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുന്‍ഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം ഹനിക്കുകയും ചെയ്യരുത്.

 
Aster mims 04/11/2022

 Keywords:  Blunt negligence leads to horrific accidents, Hyderabad, News, Video, Police, Accident, Bike, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia