കോവിഡ് മൂന്നാം തരംഗം കുട്ടികളെ ആകും കൂടുതല്‍ ബാധിക്കുക എന്നത് ഊഹം മാത്രം; ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ലെന്ന് എയിംസ് ഡയറക്ടര്‍
May 21, 2021, 14:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 21.05.2021) കോവിഡ് രണ്ടാം തരംഗം കുട്ടികളെ മിതമായ രീതിയിലേ ബാധിക്കുന്നുള്ളൂ. എന്നാല്‍ വരും തരംഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. അതേസമയം മൂന്നാം തരംഗം കുട്ടികളെ ആകും കൂടുതല്‍ ബാധിക്കുക എന്നത് ഊഹം മാത്രമാണെന്നും എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേരിയ പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമായ വ്യക്തത ഇനിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, ബ്ലാക് ഫംഗസിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ രണ്‍ദീപ് ഗുലേരിയ പങ്കുവെക്കുകയുണ്ടായി. മ്യൂക്കോമൈക്കോസിസ് ഒരു കറുത്ത ഫംഗസ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക് ഫംഗസ് എന്നത് തെറ്റായ പേരാണെന്നും വെളുത്ത ഫംഗസുകളും റിപോര്‍ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Keywords: Black Fungus Predisposed Due To 'uncontrolled Diabetes' With COVID-19: AIIMS Director, Mumbai, News, Health, Health and Fitness, Children, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.