ബ്ലാക് ഫംഗസ്; സംസ്ഥാനത്ത് 4 പേര്‍ കൂടി മരിച്ചു

 


തിരുവനന്തപുരം: (www.kvartha.com 23.05.2021) സംസ്ഥാനത്ത് ബ്ലാക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. രണ്ടു പേര്‍ എറണാകുളം സ്വദേശികളും രണ്ടു പേര്‍ പത്തനംതിട്ട സ്വദേശികളുമാണ്.

ബ്ലാക് ഫംഗസ്; സംസ്ഥാനത്ത് 4 പേര്‍ കൂടി മരിച്ചു

ബ്ലാക് ഫംഗസ് ബാധിച്ച് മൂന്നു പേര്‍ സംസ്ഥാനത്തു ശനിയാഴ്ച മരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലാണ് ഒരു മരണം. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ നേരത്തേ മരിച്ച രണ്ടു പാലക്കാട് സ്വദേശികളുടെ ആന്തരികാവയവ പരിശോധനയിലാണ് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചവരിലാണ് രോഗം കണ്ടുവരുന്നത്. പ്രമേഹ രോഗികളില്‍ ഈ അസുഖം വന്നാല്‍ അത് ഗുരുതരമാകാന്‍ ഇടയുണ്ട്. ചിലര്‍ക്ക് കണ്ണില്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കണ്ണ് നീക്കം ചെയ്യേണ്ടതായും വന്നിട്ടുണ്ട്.

Keywords:  Black Fungus: Four More Deaths in Kerala, Thiruvananthapuram, News, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia