Follow KVARTHA on Google news Follow Us!
ad

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; ധനസമാഹരണത്തിലൂടെ കോഹ് ലിയും അനുഷ്‌കയും ചേര്‍ന്ന് സമാഹരിച്ചത് 11 കോടിയിലേറെ രൂപ; പ്രിയങ്കയും നിക് ജോനസും ചേര്‍ന്ന് സമാഹരിച്ചത് ഒരു മില്യണ്‍ ഡോളര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,Priyanka Chopra,Virat Kohli,Cinema,Sports,Cricket,National,
ന്യൂഡെല്‍ഹി: (www.kvartha.com 14.05.2021) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകാന്‍ നടത്തിയ ധനസമാഹരണത്തിലൂടെ ഇന്ത്യന്‍ ക്രികെറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും ചേര്‍ന്ന് സമാഹരിച്ചത് 11 കോടിയിലേറെ രൂപ.

Anushka Sharma-Virat Kohli raise Rs 11 crore, Priyanka Chopra-Nick Jonas raise one million dollars for COVID relief in India, New Delhi, News, Health, Health and Fitness, Priyanka Chopra, Virat Kohli, Cinema, Sports, Cricket, National

വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. പൊതുസമൂഹത്തില്‍ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ലാറ്റ്ഫോം വഴിയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇരുവരും നേരത്തെ ദുരിതാശ്വാസത്തിലേക്ക് രണ്ടുകോടി നല്‍കിയിരുന്നു. 'ഇന്‍ ദിസ് ടുഗെദര്‍' എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌ന് തുടക്കമിട്ട കോലിയും അനുഷ്‌കയും ചേര്‍ന്ന് 11,39,11,820 രൂപയാണ് സമാഹരിച്ചത്.

ഏഴു കോടി രൂപ ലക്ഷ്യമിട്ടായിരുന്നു കീറ്റോയിലൂടെ ഇരുവരും ക്യാമ്പെയ്‌ന് തുടക്കമിട്ടത്. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിച്ചതിലേറെ തുക സമാഹരിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ ഇരുവരും സഹായം നല്‍കിയവര്‍ക്ക് നന്ദിയറിയിക്കുകയും ചെയ്തു.

കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ഉള്‍പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കാനാണ് ഈ പണം ചെലവഴിക്കുക.

അതിനിടെ മുന്‍ മിസ് വേള്‍ഡും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും ചേര്‍ന്ന് ഇന്ത്യയില്‍ കോവിഡ് ദുരിതാശ്വാസത്തിനായി ഒരു മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഏകദേശം 7,32,95,300 കോടി രൂപയോളം വരുമിത്. ഇരുവരും ദുരിതാശ്വാസത്തിനായി പണം നല്‍കിയവര്‍ക്ക് നന്ദി അറിയിച്ചു.

ലോകമെമ്പാടുമുള്ള പ്രിയങ്കയുടെ പ്രശസ്തി കാരണം, അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ മുഴുവനും ഇന്ത്യ നേരിടുന്ന പ്രതിസന്ധിയിലേക്ക് മാറുകയും പലരും ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ട് വരികയും ചെയ്തു.
രണ്ടാഴ്ച മുമ്പ് പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലൂടെ ഗിവ് ഇന്ത്യയുമായി സഹകരിച്ച് ധനസമാഹരണം പ്രഖ്യാപിച്ചിരുന്നു.

ഒരു ദശലക്ഷം ഡോളര്‍ സമാഹരിച്ചതായി പ്രഖ്യാപിച്ച പ്രിയങ്ക ട്വിറ്ററില്‍ ഇങ്ങനെ എഴുതി;

'നമ്മുടെ ചരിത്രത്തിലെ ചില ഇരുണ്ട ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ അവസരത്തില്‍ എല്ലാവരും ഒരുമിച്ചുനിന്ന് മാനവികത വീണ്ടും തെളിയിച്ചു. നിക്ക് ജോനാസും ഞാനും നിങ്ങളുടെ പിന്തുണകൊണ്ടും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളില്‍ നിന്നും ഇന്ത്യയ്ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. 14,000-ത്തിലധികം പേരാണ് ഞങ്ങളോട് സഹകരിച്ചത്. ഒരു മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.'

'സ്വരൂപിച്ച പണം മുഴുവന്‍ ഇതിനകം തന്നെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വാക്‌സിന്‍ സപോര്‍ട് തുടങ്ങിയവയ്ക്കായി വിനിയോഗിച്ചു. നമുക്കെല്ലാവര്‍ക്കും സഹായിക്കുന്നത് ഇനിയും തുടരാം, ഇവിടെ നിര്‍ത്തരുത്. ഞങ്ങള്‍ ധനസമാഹരണ ലക്ഷ്യം മൂന്നു മില്യണ്‍ ഡോളറായി ഉയര്‍ത്തുന്നു, നിങ്ങളുടെ സഹായത്തോടും പിന്തുണയോടും കൂടി ഞങ്ങള്‍ക്ക് ഇത് നേടാന്‍ കഴിയുമെന്ന് അറിയാം, 'അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Anushka Sharma-Virat Kohli raise Rs 11 crore, Priyanka Chopra-Nick Jonas raise one million dollars for COVID relief in India, New Delhi, News, Health, Health and Fitness, Priyanka Chopra, Virat Kohli, Cinema, Sports, Cricket, National.

Post a Comment