കണ്ണൂരിൽ ഒരു മാസത്തിനിടെ മൂന്നാമത്തെ ടാങ്കെർ ലോറി അപകടം: റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് കാരണമെന്ന് ആക്ഷേപം
May 18, 2021, 11:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com 18.05.2021) കണ്ണൂരിൽ വീണ്ടും പാചക വാതക ടാങ്കെർ ലോറി അപകടത്തിൽ പെട്ടു. കണ്ണൂർ പുതിയ തെരു ധനരാജ് ടാകീസിന് സമീപം ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചൊവ്വാഴ്ച പുലർചെ നാല് മണിയോടെയാണ് സംഭവം. ടാങ്കെറിൽ ഗ്യാസ് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഗ്യാസ് നിറക്കാനായി മംഗലാപുരത്തേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ ടാങ്കെർ ലോറി അപകടത്തിൽ പെട്ടിരുന്നു. മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി പുലർചെ മൂന്ന് മണിയോടെ മേലേ ചൊവ്വയിൽ വച്ചാണ് നിയന്ത്രണം വിട്ടത്. കുന്നിറക്കത്തിൽ റോഡിൽ നിന്ന് തെന്നിമാറിയ വാഹനം മൺ തിട്ടയിലേക്ക് ചെരിഞ്ഞു. വാതക ചോർച ഉണ്ടായിരുന്നില്ല. രാവിലെ രണ്ട് ക്രെയിനുകളെത്തിച്ചാണ് ടാങ്കർ ഉയർത്തിയത്.
ഒരാഴ്ച മുൻപായിരുന്നു ഇതിന് തൊട്ടടുത്ത് ചാലയിൽ ടാങ്കെർ മറിഞ്ഞത്. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടം തുടരുന്നതിന് കാരണമെന്നാണ് ആക്ഷേപം.
Keywords: News, Kannur, Accident, Kerala, State, Top-Headlines, Gas tanker, Another gas tanker lorry accident in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.