കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിലെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത ഒരു സി എസ് ഐ വൈദികന്‍ കൂടി മരിച്ചു

 


തിരുവനന്തപുരം: (www.kvartha.com 12.05.2021) കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിലെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത ഒരു സി എസ് ഐ വൈദികന്‍ കൂടി മരിച്ചു. തിരുവനന്തപുരം അമ്പലക്കാല ഇടവകയിലെ വൈദികന്‍ റവറന്റ് ബിനോയ് കുമാര്‍(39) ആണ് മരിച്ചത്. നേരത്തെ രണ്ട് വൈദികര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിലെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത ഒരു സി എസ് ഐ വൈദികന്‍ കൂടി മരിച്ചു

ഏപ്രില്‍ 13 മുതല്‍ 17 വരെ പഴയമൂന്നാര്‍ സി എസ് ഐ ദേവാലയത്തിലാണ് വാര്‍ഷിക ധ്യാനം നടന്നത്. ഇതില്‍ 480 വൈദികരാണ് പങ്കെടുത്തത്. നിയന്ത്രണം ലംഘിച്ച് മൂന്നാറില്‍ വൈദിക സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ സിഎസ്ഐ സഭയ്ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. മൂന്നാര്‍ സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച് ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്ത ദക്ഷിണ കേരള മഹായിടവക വൈദികരും മഹായിടവക ബിഷപ് എ ധര്‍മരാജ് റസാലം എന്നിവരാണ് കേസിലെ പ്രതികള്‍.

പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും മൂന്നാര്‍ വില്ലേജ് ഓഫീസര്‍ പ്രാഥമിക റിപോര്‍ട് ദേവികുളം സബ് കലക്ടര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത വൈദികര്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും ഉള്‍പെടെ സാധാരണ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പോലും സ്വീകരിച്ചിട്ടില്ല എന്നും കണ്ടെത്തിയിരുന്നു.

Keywords:  Another CSI priest dies while attending annual meditation in Munnar in violation of Covid norms, Thiruvananthapuram, News, Health, Health and Fitness, Dead, Religion, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia