ഫലസ്തീൻ സ്ത്രീയെ ബലാത്സംഗം ചെയ്തതായി ട്വിറ്ററിൽ അവകാശപ്പെട്ട ഇസ്‌റാഈലി സൈനികൻ കൊല്ലപ്പെട്ടു; പുതിയ ആക്രമണ പരമ്പരകളിൽ മരിച്ച ആദ്യ ജൂത സൈനികൻ; പഴയ പോസ്റ്റുകൾ ഉയർത്തി സാമൂഹിക മാധ്യമങ്ങളിൽ ചർച

 


ജറുസലേം: (www.kvartha.com 21.05.2021) ഫലസ്തീൻ - ഇസ്രാഈൽ പ്രശ്‌നം വീണ്ടും വഷളായ ശേഷം നടന്ന വെടിവെയ്പ്പിലും ബോംബാക്രമങ്ങളിലും ഇസ്രേയലിന്റെ ഭാഗത്ത് നിന്ന് ആദ്യം കൊല്ലപ്പെട്ട പട്ടാളക്കാരന്റെ 2019 ലെ ട്വിറ്റർ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ ചർചയാവുന്നു. ഇസ്രാഈൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) അംഗമായ ഒമർ തബീബ് (21) മെയ് 13 നാണ് ഗാസ മുനമ്പിന് സമീപം മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്നവർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

തബീബിന്റെ ട്വിറ്റർ അകൗണ്ടായ ഒമ്രിബെൻലുലുവിൽ 2019 ഓഗസ്റ്റ് ഏട്ടിലെ ഒരു പോസ്റ്റിൽ ഫലസ്തീൻ യുവതിയെ ബലാത്സംഗം ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഫലസ്തീനി വനിതയെ ബലാത്സംഗം ചെയ്ത ശേഷം ഞാനെടുത്ത പുകയാണിത് എന്ന തലക്കെട്ടോടെ പുകവലിക്കുന്ന ഫോടോ പോസ്റ്റ് ചെയ്‌തിരുന്നു.

ഫലസ്തീൻ സ്ത്രീയെ ബലാത്സംഗം ചെയ്തതായി ട്വിറ്ററിൽ അവകാശപ്പെട്ട ഇസ്‌റാഈലി സൈനികൻ കൊല്ലപ്പെട്ടു; പുതിയ ആക്രമണ പരമ്പരകളിൽ മരിച്ച ആദ്യ ജൂത സൈനികൻ; പഴയ പോസ്റ്റുകൾ ഉയർത്തി സാമൂഹിക മാധ്യമങ്ങളിൽ ചർച

തബീബ് യഥാർഥത്തിൽ ഒരു ഫലസ്തീൻ സ്ത്രീയെ ആക്രമിച്ചതാണോ അതോ തമാശ പറഞ്ഞതാണോ എന്ന് വ്യക്തമല്ല. ആ പോസ്റ്റിന് താഴെ നിരവധി വിമർശനങ്ങളും ഒമറിന് കേൾക്കേണ്ടി വന്നു. ട്വീറ്റ് പോസ്റ്റ് ചെയ്‌ത തീയതി, തബീബ് തന്റെ നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായിരുന്നു. വിവാദ പോസ്റ്റിൽ ഐഡിഎഫ് അന്വേഷണം നടത്തിയിരുന്നോ എന്നും വ്യക്തമല്ല.

കൂടുതലും യെമൻ ജൂത വംശജരായ ആളുകൾ താമസിക്കുന്ന ജന്മനാടായ എലിയാകിമിലാണ് തബീബിനെ സംസ്കരിച്ചത്. നൂറുകണക്കിന് നാട്ടുകാരും ഐഡിഎഫ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർചയായത്.

Keywords:  World, News, Palestine, Iran, War, Soldiers, Death, Killed, Molestation, Twitter, Post, An Israeli soldier who claimed to have molested a Palestinian woman on Twitter has been killed.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia