ADVERTISEMENT
മസ്‌കത്: (www.kvartha.com 12.05.2021) പ്രവാസി മലയാളി മസ്‌കതില്‍ കുഴഞ്ഞു വീണു മരിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശിയായ കണ്ടനാടന്‍ ജോസ് മകന്‍ ഇഗ്നേഷ്യസ് (53) ആണ് മരിച്ചത്. കുറച്ചു ദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ബര്‍കയിലെ സ്വന്തം താമസസ്ഥലത്തു ഐസൊലേഷനില്‍ കഴിയവെ കുഴഞ്ഞു വീഴുകയായിരുന്നു.
അവധി കഴിഞ്ഞ് ഇരുപത്തിയഞ്ചു ദിവസം മുന്‍പാണ് നാട്ടില്‍ നിന്ന് ഒമാനില്‍ എത്തിയത്. ഭാര്യ: ശോഭ. മക്കള്‍: ആന്‍സണ്‍, ആന്‍മേരി. മൃതദേഹം സോഹാറില്‍ സംസ്‌കരിക്കും.
Keywords: News, World, Gulf, Muscat, Oman, Malayalee, Death, Dead Body, An expatriate from Thrissur died in Oman
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

