SWISS-TOWER 24/07/2023

ഒരു ഷൂ ഉയര്‍ത്തിപ്പിടിച്ച ഫോടോ ഇട്ടതുകൊണ്ടുള്ള പുലിവാലേ...സത്യമായും 'നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്, എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല; വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പ്രതികരണവുമായി നടി മീനാക്ഷി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 30.05.2021) ഒരു ഷൂ ഉയര്‍ത്തിപ്പിടിച്ച ഫോടോ ഇട്ടതുകൊണ്ടുള്ള പുലിവാലേ...സത്യമായും 'നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്, എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല, ചിത്രത്തിനു താഴെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പ്രതികരണവുമായി നടി മീനാക്ഷി.
Aster mims 04/11/2022

ഒരു ഷൂ ഉയര്‍ത്തിപ്പിടിച്ച ഫോടോ ഇട്ടതുകൊണ്ടുള്ള പുലിവാലേ...സത്യമായും 'നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്, എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല; വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പ്രതികരണവുമായി നടി മീനാക്ഷി

'ഇനിമുതല്‍ നീ മീനാക്ഷി അല്ല, ആമീനാ ഖുറേഷി ആണ്.. നിന്നോടാരാ കൊച്ചു രാമാ ഇപ്പൊ ഇവിടെ ഷൂ കൊണ്ട് വരാന്‍ പറഞ്ഞേ...??' ചിരിക്ക് വക നല്‍കുന്ന കമന്റുകള്‍ ഇങ്ങനെ പോകുന്നു. വിമര്‍ശിച്ചും അപമാനിച്ചും കൊണ്ടുള്ള കമന്റുകള്‍ വേറെയുമുണ്ട്. കാര്യം വളരെ നിസാരമാണ്.

നടിയും അവതാരികയുമായ മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രവും അതിന് കൊടുത്ത തലക്കെട്ടുമാണ് ട്രോളന്‍മാരുടെ ശ്രദ്ധയിലേക്ക് പോസ്റ്റ് എത്തിക്കുന്നത്. പുതിയതായി എടുത്തൊരു ചിത്രത്തില്‍ ഷൂസ് കയ്യിലേന്തി നില്‍ക്കുകയാണ് മീനാക്ഷി. 'ഷൂ.. ഷൂ' എന്ന തലക്കെട്ടും മീനാക്ഷി കൊടുത്തു. പിന്നാലെ കമന്റുകളുടെ ബഹളം. ബാക്കി മീനാക്ഷി പറയും.

'നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല. സാധാരണ പോസ്റ്റിട്ടാല്‍ ലൈകുകള്‍ ഏറെ കിട്ടാറുണ്ട്. ഇതിന് താഴെ കമന്റുകള്‍ നിറഞ്ഞതോടെയാണ് ഞാന്‍ നോക്കുന്നത്. അങ്ങനെ ലക്ഷ്യമിട്ടല്ല പോസ്റ്റ് ഇട്ടത്. ഞാന്‍ തന്നെ പങ്കുവച്ച ചിത്രമാണ്. ഷൂസ് കയ്യിലുള്ളത് കൊണ്ട് 'ഷൂ' എന്ന് തലക്കെട്ട് കൊടുത്തു. അതിനപ്പുറം ഒന്നുമില്ല. ചില മോശം കമന്റുകളും വരുന്നുണ്ട്. ചിലതൊക്കെ നീക്കം ചെയ്തു. ഇതിപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി മീനാക്ഷി പറയുന്നു.

പോസ്റ്റ് പിന്‍വലിച്ചാല്‍ കരുതും മനപൂര്‍വം ഇട്ടതാണെന്ന്. പിന്‍വലിച്ചില്ലെങ്കില്‍ ഇങ്ങനെ. സത്യമായും എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച് അറിയില്ല. ഞാന്‍ കേട്ടിട്ടു പോലുമില്ല. ദയവായി മനസിലാക്കൂ. ഞാന്‍ വീണ്ടും പറയുന്നു. നിങ്ങള്‍ ഉദ്ദേശിച്ചത് അല്ല ഇത്.' കമന്റില്‍ പരിഹാസവും വിമര്‍ശനവും നിറക്കുന്നവരോട് മീനാക്ഷി പറയുന്നു.

Keywords:  Actress Meenakshi reaction about her shoe posts, Kochi, News, Cinema, Actress, Facebook Post, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia