സൗത്ത് ഇന്ത്യയുടെ സ്വരഭാസ്‌കറെന്ന വിശേഷണത്തിനുള്ള നടന്‍ സിദ്ധാര്‍ഥിന്റെ മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; മറുപടിയുമായി നടി സ്വര ഭാസ്‌കര്‍

 


ADVERTISEMENT


ചെന്നൈ: (www.kvartha.com 07.05.2021) നടന്‍ സിദ്ധാര്‍ഥിനെ സൗത്ത് ഇന്ത്യയുടെ സ്വരഭാസ്‌കറെന്ന് വിശേഷിപ്പിച്ച് സോഷ്യല്‍ മീഡിയ. അതിന് നടന്‍ സിദ്ധാര്‍ഥിന്റെ മറുപടി ഏറ്റെടുത്ത് ട്വിറ്റര്‍ ലോകം. 

ഹിന്ദി സംസാരിക്കുന്ന ചിലര്‍ എന്നെ സൗത്ത് ഇന്ത്യയുടെ സ്വരഭാസ്‌കര്‍ എന്ന് വിശേഷിപ്പിക്കുന്നത് കണ്ടു. സ്വരഭാസ്‌കര്‍ ആകുന്നതില്‍ സന്തോഷമേയൂള്ളൂ. അവര്‍ അടിപൊളിയാണ് -സിദ്ധാര്‍ഥ് കുറിച്ചു.
Aster_MIMS

സൗത്ത് ഇന്ത്യയുടെ സ്വരഭാസ്‌കറെന്ന വിശേഷണത്തിനുള്ള നടന്‍ സിദ്ധാര്‍ഥിന്റെ മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; മറുപടിയുമായി നടി സ്വര ഭാസ്‌കര്‍


പിന്നാലെ  നടി സ്വര ഭാസ്‌കറും മറുപടിയുമായി രംഗത്തെത്തിയതോടെയാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ് ചൂടന്‍ ചര്‍ച്ചയായത്. നിങ്ങള്‍ ഇന്ത്യയുടെ സിദ്ധാര്‍ഥ് ആണ്. ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു ഇതിന് സ്വരയുടെ മറുപടി. 

സ്വരയുടെ മറുപടി കൂടി വന്നതോടെ നിരവധി പേരാണ് ട്വീറ്റിന് കമന്റുമായി രംഗത്തെത്തുന്നത്. നിങ്ങള്‍ രണ്ടുപേരും അടിപൊളിയാണ്. ഈ കെട്ടകാലത്ത് നിങ്ങളുടെ ശബ്ദം സാധാരക്കാരായ ഞങ്ങള്‍ക്കും ശബ്ദമുയര്‍ത്താന്‍ പ്രചോദനമാണ് -എന്നാണ് ഒരു കമന്റ്. ഞങ്ങളൊരിക്കലും നിങ്ങള്‍ രണ്ടുപേരെയും മറക്കില്ല എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Keywords:  News, National, India, Chennai, Tamil, Kollywood, Cine Actor, Actor, Actress, Entertainment, Social Media, Actor Siddharth says he is being called 'South ka Swara Bhasker' by 'Hindi speaking junta', the actress reacts
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia