SWISS-TOWER 24/07/2023

കോവിഡ് മാനദണ്ഡം ലംഘിച്ച് ഇടുക്കി മൂന്നാറില്‍ ധ്യാനം നടത്തിയ സി എസ് ഐ സഭയ്ക്കെതിരെ പൊലീസ് കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 06.05.2021) കോവിഡ് മാനദണ്ഡം ലംഘിച്ച് ഇടുക്കി മൂന്നാറില്‍ ധ്യാനം നടത്തിയ സിഎസ്‌ഐ സഭയ്ക്കെതിരെ കേസെടുത്ത് മൂന്നാര്‍ പൊലീസ്. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുത്ത സിഎസ്‌ഐ സഭാ മോഡറേറ്റര്‍ എ ധര്‍മരാജ് റസാലം ഉള്‍പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തു.

ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മൂന്നാര്‍ സിഎസ്‌ഐ പള്ളിയില്‍ ധ്യാനം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള 480 വൈദികരാണ് ധ്യാനത്തിനായി മൂന്നാറിലെത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണമേര്‍പെടുത്തിയിരുന്ന സമയത്തായിരുന്നു ധ്യാനം. കോവിഡ് മാനദണ്ഡം ലംഘിച്ച് ഇടുക്കി മൂന്നാറില്‍ ധ്യാനം നടത്തിയ സി എസ് ഐ സഭയ്ക്കെതിരെ പൊലീസ് കേസെടുത്തു
Aster mims 04/11/2022 ധ്യാനത്തിന് ശേഷം ബിഷപ്പ് ഉള്‍പെടെ 80 വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും രണ്ട് വൈദികര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. ഇതോടെയാണ് ഗുരുതരാവസ്ഥ പുറത്തറിഞ്ഞത്. തുടര്‍ന്ന് നേതൃത്വത്തിനെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിശ്വാസികള്‍ ചീഫ് സെക്രടറിയെ സമീപിച്ചതോടെ സഭ പ്രതിരോധത്തിലായി. മൂന്നാര്‍ തഹസില്‍ദാര്‍ പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

മൂന്നാര്‍ പള്ളി ഭാരവാഹികള്‍ക്കെതിരെയും ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ക്കെതിരെയുമാണ് കേസ്. ധ്യാനത്തിന് ശേഷം തിരിച്ചെത്തിയ വൈദികര്‍ മുന്‍കരുതല്‍ സ്വീകരിക്കാതെ വിശ്വാസികളുമായി അടുത്തിടപഴകിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ വിടി മോഹനനാണ് ചീഫ് സെക്രടറിക്ക് പരാതി നല്‍കിയത്.

Keywords:  Action against retreat meet held by CSI church, Thodupuzha, News, Religion, Police, Case, Idukki, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia