സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍ മാര്‍കിംഗ് നിര്‍ബന്ധമാക്കുന്നത് ജൂണ്‍ 15 വരെ നീട്ടി

 


ന്യൂഡെല്‍ഹി: (www.kvartha.com 24.05.2021) സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍ മാര്‍കിംഗ് നിര്‍ബന്ധമാക്കുന്നത് 2021 ജൂണ്‍ 15 വരെ നീട്ടിയതായി കേന്ദ്ര ഉപഭോക്ത കാര്യ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. സ്വര്‍ണ വ്യാപാര സംഘടനകളുമായി നടത്തിയ ചര്‍ചയിലാണ് തീരുമാനം. ബി ഐ എസ് ഉദ്യോഗസ്ഥരുടേയും ജുവലറി അസോസിയേഷനുകളുടെയും ഒരു സംയുക്ത സമിതി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.

സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍ മാര്‍കിംഗ് നിര്‍ബന്ധമാക്കുന്നത് ജൂണ്‍ 15 വരെ നീട്ടി

അതിനിടെ കോവിഡ് അടച്ചിടല്‍ സാഹചര്യം കണക്കിലെടുത്ത് ആറു മാസമെങ്കിലും നീട്ടി വക്കേണ്ടതായിരുന്നുവെന്നും അടിസ്ഥാന വികസനത്തിന് കൂടുതല്‍ സമയം വേണ്ടി വരുമെന്നും ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (GJC) ദേശീയ ഡയറക്ടര്‍ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.

Keywords:  400 new gold jewellery hallmarking centres to come up by end of next month, New Delhi, News, Business, Gold, Minister, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia