കാട്ടാനകളെ പിന്തുടര്‍ന്ന് വടികൊണ്ട് അടിച്ചും, കല്ലെറിഞ്ഞും യുവാക്കളുടെ ക്രൂരത; വിഡിയോ പുറത്തുവിട്ടതോടെ 3പേര്‍ അറസ്റ്റില്‍

 


തിരുപ്പൂര്‍: (www.kvartha.com 07.05.2021) കാട്ടാനകളെ പിന്തുടര്‍ന്ന് വടികൊണ്ട് അടിച്ചും, കല്ലെറിഞ്ഞും യുവാക്കളുടെ ക്രൂരത. സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടതോടെ മൂന്നുപേര്‍ അറസ്റ്റില്‍. ശക്തമായ നിയമ പരിരക്ഷയുണ്ടെങ്കിലും വന്യമൃഗങ്ങളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയാകുന്നു എന്നതിന് തെളിവാണ് ഈ വിഡിയോ. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കാട്ടാനകളെ പിന്തുടര്‍ന്ന് വടികൊണ്ട് അടിച്ചും, കല്ലെറിഞ്ഞും യുവാക്കളുടെ ക്രൂരത; വിഡിയോ പുറത്തുവിട്ടതോടെ 3പേര്‍ അറസ്റ്റില്‍
തിരുമൂര്‍ത്തി ഡാമിനു സമീപമാണ് സംഭവം നടന്നത്. ഇവിടുത്തെ ഗോത്രവര്‍ഗത്തില്‍ പെട്ട യുവാക്കളാണ് കാട്ടാനകളെ പിന്തുടര്‍ന്ന് ഉപദ്രവിച്ചത്. പതിവായി വനമേഖലയില്‍ കാലികളെ മേയിക്കാനെത്തുന്നവരാണ് യുവാക്കള്‍. ബുധനാഴ്ച രാവിലെ പതിവുപോലെ കാലികളുമായി എത്തിയപ്പോള്‍ രണ്ടാനകളും കുട്ടിയും ഇവിടേക്കെത്തുകയായിരുന്നു.

ആനകളെ കണ്ട യുവാക്കള്‍ ഉടന്‍തന്നെ വടിയും കല്ലുമുപയോഗിച്ച് അവയെ ആക്രമിക്കുകയായിരുന്നു. സഹികെട്ട ആന തിരിച്ച് ആക്രമിക്കാനെത്തുന്നതും യുവാക്കള്‍ ഓടുന്നതും ആന തിരികെ മടങ്ങുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ പിന്നീടും യുവാക്കള്‍ സംഘം ചേര്‍ന്ന് ആനകളെ ആക്രമിക്കുകയായിരുന്നു.

ആനകളെ ഉപ്രദ്രവിച്ച യുവാക്കള്‍ തന്നെയാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഇവര്‍ ആനകളെ പിന്തുടര്‍ന്ന് കല്ലെറിയുന്നത് വിഡിയോയില്‍ വ്യക്തമാണ്. കാളിമുത്തു, സെല്‍വന്‍, അരുണ്‍ കുമാര്‍ എന്നിവരാണ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം അറസ്റ്റിലായത്. മൂന്ന് പേരെയും ഉടന്‍ റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords:  3 tribal youth booked for attacking wild elephants, Chennai, News, Local News, Police, Arrested, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia