SWISS-TOWER 24/07/2023

കോവിഡ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 2 ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഇന്‍ഡോര്‍: (www.kvartha.com 09.05.2021) മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മഹാരാജ യെശ്വന്ത്‌റാവു ആശുപത്രിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 2 ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന സുബഹം, ഹൃദയേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
Aster mims 04/11/2022

പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടി വീട്ടുകാരോടാണ് സംഭവം ആദ്യം പറഞ്ഞത്. ഇത് വിവാദമായതോടെ രണ്ട് ജീവനക്കാരും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പരാതിയില്‍ കേസ് എടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. മെയ് 5ന് രാത്രിയാണ് സംഭവം നടന്നത് എന്നാണ് ഇന്‍ഡോര്‍ പൊലീസ് പറയുന്നത്. 

കോവിഡ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 2 ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍


അതേസമയം ഇവരുടെ മുന്‍കാല ക്രിമിനല്‍ റെകോഡ് ഒന്നും പരിശോധിക്കാതെയാണ് ഇവരെ ആശുപത്രി ജോലിക്കെടുത്തത് എന്ന ആരോപണം ഉയരുന്നുണ്ട്. രണ്ടുപേരും താല്‍ക്കാലിക ജീവനക്കാരാണ് എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. 

Keywords:  News, National, India, Madhya Pradesh, Hospital, COVID-19, Molestation, Police, Arrested, 2 ward boys molest COVID-19 patient at Indore hospital, arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia