പറന്നിറങ്ങിയ ദുരന്തത്തിന്റെ കണ്ണീരുണങ്ങുന്നില്ല; ഓർമകളിൽ വെളിച്ചമായി തളങ്കര ഇബ്രാഹിം ഖലീൽ

 


ഫിറോസ് പടിഞ്ഞാർ

(www.kvartha.com 22.05.2021) 2010 മെയ് 22, മംഗലാപുരം നവീകരിച്ച ബജ്‌പെ ഇന്റർനാഷണർ എയർപോർട്ട്. സമയം രാവിലെ 6 മണി. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മംഗലാപുരത്തെയും കാസർകോഡിലെയും 150 ൽ പരം യാത്രക്കാരിൽ നമ്മുടെ പ്രിയങ്കരനായ തളങ്കര ഇബ്രാഹിം ഖലീൽ സാഹിബും ഉണ്ടായിരുന്നു.

                                                                    
പറന്നിറങ്ങിയ ദുരന്തത്തിന്റെ കണ്ണീരുണങ്ങുന്നില്ല; ഓർമകളിൽ വെളിച്ചമായി തളങ്കര ഇബ്രാഹിം ഖലീൽ



ഉറ്റവരെയും പ്രിയപെട്ടവരെയും സ്വീകരിക്കാൻ പുറത്ത് കാത്ത് നിൽക്കുന്നവർ പുഞ്ചിരിക്കുന്ന മുഖവുമായി പ്രിയപെട്ടവരുടെ വരവിനെ പ്രതീക്ഷിച്ച് നിൽക്കുന്ന അവസാന നിമിഷത്തിലാണ് ഭൂമി നിടുങ്ങിയ പോലെ ഒരു വിറയലും, അതിഭയങ്കരമായ ശബ്ദവും. അതോടൊപ്പം ഒരു ഭാഗത്ത് അഗ്നിഗോളവും കറുത്ത പുകയുമായി പരിസരം നിറഞ്ഞു. നിമിഷത്തിനകം തന്നെ പുഞ്ചിരിക്കുന്ന മുഖങ്ങളൊക്കെയും ഭയാനകവും കണ്ണീരും അലമുറകളുമായി മാറി.ഒരോ കുടുംബത്തിന്റെയും നാടിന്റെയും സ്വപ്നങ്ങളും ഹൃദയങ്ങളും തകർത്തെറിയുന്നായി മാറി ആ ദുരന്തം.

നാട്ടിൽ ഉള്ളപോഴൊക്കെയും പല പല സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമായി കൂടിയാലോചനകളും യോഗങ്ങളും സമ്മേളനങ്ങളുമായി നിരന്തരം യാത്രയും സന്ദർശനങ്ങളുമായി തിരക്ക് പിടിച്ചതായിരുന്നു ഖലീൽ സാഹിബിന്റെ ജീവിതം. ധൃതി പിടിച്ച് ദുബായിൽ നിന്നും വന്ന ഈ യാത്രയും കെഎം അഹ്മദ് മാഷിനെ ആധരിക്കുന്ന ചടങ്ങിൽ സംബന്ധിക്കാനായിരുന്നു.

കരുത്തും സത്യസന്ധതയും ആത്മാർഥതയും പരിജയസമ്പത്തും ബഹുമാനവും ആദർശവും ഒത്ത് ചേർന്ന ഒരു നേതാവായിരുന്നു തളങ്കര ഇബ്രാഹിം ഖലീൽ സാഹിബ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പണ്ഡിത സമൂഹത്തിനെന്നും പ്രിയപെട്ടവനായി താങ്ങും തണലുമാകാനും, ഉമറാക്കളുടെ അമീറായി മാറിയ ഖലീൽ സാഹിബിന് സാധിച്ചു. ദീനീ - വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി വിശ്രമമില്ലാത്ത ആത്മാർഥമായ ഖലീൽ സാഹിബിന്റെ പരിശ്രമം മികവുറ്റതായിരുന്നു.

വേർപിരിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നലെ കഴിഞ്ഞത് പോലെ ആ വേർപാട് ഞങ്ങളെ ഇന്നും വേദന പൂർവ്വം അലട്ടികൊണ്ടിരിക്കുന്നു, കാരണം അദ്ദേഹം ജീവിച്ചത് ആയിരക്കണക്കിന് നന്മയുള്ള ഹൃദയങ്ങളിലാണ്.

പ്രാർഥനയോടെ.

Keywords:  Mangalore, Article, Air Plane, Mangalore Air Crash, Airport, Dubai, Family,  K.M.Ahmed, 11 years of tragedy, Thalangara Ibrahim Khaleel as a light in the memories. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia