തിരുവനന്തപുരം സ്വദേശിയായ 11കാരന്‍ അസുഖത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു

 


ADVERTISEMENT

മസ്‌കത്ത്: (www.kvartha.com 14.05.2021) തിരുവനന്തപുരം സ്വദേശിയായ 11കാരന്‍ അസുഖത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. വട്ടിയൂര്‍കാവ് സ്വദേശി നിഷാദ് ഷാഹുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് റിഹാന്‍ (11) ആണ് മരിച്ചത്. തലച്ചോര്‍ സംബന്ധമായ അസുഖം കാരണം അല്‍ ഗുബ്‌റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ 11കാരന്‍ അസുഖത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു
Aster_MIMS
അല്‍ ഖുബ്‌റ ഇന്ത്യന്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: കണ്ണൂര്‍ സ്വദേശിനി റിഷാ നിഷാദ്. രണ്ട് സഹോദരന്മാരുണ്ട്. ബിസിനസുകാരനായ നിഷാദും കുടുംബവും വര്‍ഷങ്ങളായി ഒമാനിലാണ് താമസം. മൃതദേഹം മസ്‌കത്തിലെ അല്‍ അമിറാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords:  11-year-old from Thiruvananthapuram died in Oman due to illness, Muscat, Oman, Hospital, Treatment, Dead, Dead Body, Malayalee, Gulf, World, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia