ഓക്‌സിജന്‍ സിലിന്‍ഡെറുകള്‍ നിറയ്ക്കാന്‍ 5 മിനിറ്റ് വൈകി; ആന്ധ്രാപ്രദേശിലെ സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 11 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

 



തിരുപ്പതി: (www.kvartha.com 11.05.2021) ആന്ധ്രാപ്രദേശില്‍ തിരുപ്പതിയിലെ സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 11 കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ദാരുണാന്ത്യം. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. ഓക്‌സിജന്‍ സിലിന്‍ഡെറുകള്‍
നിറയ്ക്കുന്നതില്‍ അഞ്ച് മിനിറ്റ് താമസം നേരിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചത്. 

ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

ഓക്‌സിജന്‍ സിലിന്‍ഡെറുകള്‍ നിറയ്ക്കാന്‍ 5 മിനിറ്റ് വൈകി; ആന്ധ്രാപ്രദേശിലെ സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 11 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

ആശുപത്രിയിലെ ഐസിയുവില്‍ മാത്രം 700 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ജനറല്‍ വാര്‍ഡുകളില്‍ 300 രോഗികളും ചികിത്സയിലുണ്ട്.

Keywords:  News, National, India, Andhra Pradesh, Hospital, COVID-19, Trending, Health, Treatment, Death, Chief Minister, Inquiry Report, 11 Covid 19 patients die due to 'reduction in pressure of oxygen supply' in Andhra Pradesh's hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia