ഓടോസ്റ്റാന്‍ഡിനും മരത്തിനും ഇടയില്‍ കാര്‍ ഇടിച്ചുകയറി; അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

പറളി (പാലക്കാട്): (www.kvartha.com 07.04.2021) സംസ്ഥാനപാതയിലെ ചന്തപ്പുരയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കിണാവല്ലൂര്‍ വാരിയത്തുപ്പടി സുജിത്തിന്റെ ഭാര്യ സി വി കുസുമം (32) ആണു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരമണിയോടെയാണ് അപകടം നടന്നത്. ഓടോസ്റ്റാന്‍ഡിനും മരത്തിനും ഇടയില്‍ കാര്‍ ഇടിച്ചുകയറി; അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം
Aster_MIMS പറളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ആയ കുസുമം ആശുപത്രിയില്‍ നിന്നിറങ്ങി ചന്തപ്പുരയിലെ ജ്വല്ലറിയില്‍ പോയതിനുശേഷം ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കിറങ്ങുന്നതിനിടെ ഒറ്റപ്പാലം ഭാഗത്തുനിന്നു പാലക്കാട്ടേക്കു പോയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഓട്ടോ സ്റ്റാന്‍ഡിനും മരത്തിനും ഇടയിലൂടെയാണു ജ്വല്ലറിവരെ കാര്‍ ഇടിച്ചുകയറിയത്. ഉടന്‍ കല്ലേക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കുസുമത്തിന്റെ ഭര്‍തൃസഹോദരന്റെ വിവാഹം നാലിനായിരുന്നു. അതിന്റെ വിരുന്ന് നടക്കാനിരിക്കെയാണു ദുരന്തം നടന്നത്. മകന്‍: ദേവ് അനൈ്വദ്.

Keywords:  Woman died in Car accident, Palakkad, News, Local News, Accidental Death, Hospital, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia