'എന്റെ ഭര്‍ത്താവിനെ ഞാന്‍ ചുംബിച്ചാല്‍ നിങ്ങള്‍ക്കെന്താ? എന്തൊക്കെ നാടകമാണ് കൊറോണയുടെ പേരില്‍ കാട്ടിക്കൂട്ടുന്നത്'; മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനോട് തട്ടിക്കയറി യുവതി, വിഡിയോ വൈറലാകുന്നു

 




ന്യൂഡെല്‍ഹി: (www.kvartha.com 19.04.2021) മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനോട് തട്ടിക്കയറുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ഡെല്‍ഹിയില്‍ കാറില്‍ ഭര്‍ത്താവുമൊത്ത് യാത്ര ചെയ്യവേയാണ് സംഭവം. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തപ്പോഴാണ് യുവതി പൊലീസിനെതിരെ ആക്ഷേപവും ശകാരവും ചൊരിഞ്ഞത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവും പൊലീസിനോട് ചൂടാവുന്നുണ്ട്. 

ഡെല്‍ഹി പട്ടേല്‍ നഗര്‍ പ്രദേശത്തുള്ള ആഭയും പങ്കജുമാണ് ഈ ദമ്പതികളെന്ന് പൊലീസ് പിന്നീട് പറഞ്ഞു. 'ഞങ്ങളുടെ കാറില്‍ എന്റെ ഭര്‍ത്താവിനെ ഞാന്‍ ചുംബിച്ചാല്‍ നിങ്ങള്‍ക്കെന്താ' എന്നായിരുന്നു പൊലീസുകാരോട് ആഭയുടെ ചോദ്യം. 'എന്തൊക്കെ നാടകമാണ് കൊറോണയുടെ പേരില്‍ നിങ്ങള്‍ കാട്ടിക്കൂട്ടുന്നത്' എന്ന് യുവതി പൊലീസുകാരോട് ആക്രോശിക്കുന്നതും കാണാം. 

'എന്റെ ഭര്‍ത്താവിനെ ഞാന്‍ ചുംബിച്ചാല്‍ നിങ്ങള്‍ക്കെന്താ? എന്തൊക്കെ നാടകമാണ് കൊറോണയുടെ പേരില്‍ കാട്ടിക്കൂട്ടുന്നത്'; മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനോട് തട്ടിക്കയറി യുവതി, വിഡിയോ വൈറലാകുന്നു


താന്‍ സബ് ഇന്‍സ്‌പെക്ടറുടെ മകളാണെന്നായിരുന്നു യുവതിയുടെ വാദം. യു പി എസ് സി പരീക്ഷ പാസായിട്ടുണ്ടെന്നും പറഞ്ഞു. എങ്കില്‍ നിങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നായിരുന്നു പൊലീസുകാരുടെ മറുപടി. കടുത്ത വാഗ്വാദത്തിനുശേഷം ദമ്പതികളെ ദര്യാഘഞ്ച് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുവര്‍ക്കുമെതിരെ വിവിധ ഐ പി സി വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

കാറില്‍ സഞ്ചരിക്കുകയാണെങ്കിലും മാസ്‌ക് ധരിക്കണമെന്ന് ഏപ്രില്‍ 7ന് ഡെല്‍ഹി ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, മാസ്‌ക് ധരിക്കാതെ യാത്ര അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞതോടെയാണ് ദേഷ്യപ്പെട്ടത്.

Keywords: News, National, India, New Delhi, Vehicles, Video, Police, Couples, Mask, COVID-19, Trending, High Court, 'What if I have to kiss my husband': Maskless woman misbehaves with Delhi cops, video goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia