വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തും: ജി ദേവരാജന്‍

 


കൊല്ലം: (www.kvartha.com 06.04.2021) ഭരണമാറ്റത്തിനായുള്ള വിധിയെഴുത്താണ് സംസ്ഥാനത്ത് നടന്നെതെന്നും ഐക്യ ജനാധിപത്യ മുന്നണി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍ അഭിപ്രായപ്പെട്ടു.

രാമന്‍കുളങ്ങര സെയിന്റ്റ് മേരീസ് സ്കൂളില്‍ വോട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിശക്തമായ സര്‍കാര്‍ വിരുദ്ധ വികാരം സമൂഹത്തിന്‍റെ എല്ലാ ശ്രേണിയിലും പ്രകടമായിരുന്നു. ബിജെപിയും സിപിഎമും തമ്മില്‍ ഡീലുണ്ടാക്കിയെന്ന ആര്‍എസ്എസ്-ബിജെപി നേതാക്കന്മാരുടെ പരസ്യ പ്രസ്താവന ന്യൂനപക്ഷ വിഭാഗങ്ങളെ യുഡിഎഫിന് അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തും: ജി ദേവരാജന്‍

ശബരിമല വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടും, നേതാക്കള്‍ പ്രകടിപ്പിച്ച പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളും വിശ്വാസികളെ ഇടതുപക്ഷത്തു നിന്നും അകറ്റിയിട്ടുണ്ട്. തകൃതിയായി നടന്ന പിന്‍വാതില്‍ നിയമനങ്ങളും പി എസ് സി റാങ്ക് ലിസ്റ്റുകള്‍ മരവിപ്പിച്ചതും ചെറുപ്പക്കാര്‍ ഇടതുപക്ഷത്തിനെതിരാകാന്‍ കാരണമായിട്ടുണ്ട്. ഇടതുപക്ഷ വിശ്വാസികളിലും അനുഭാവികളിലും നല്ലൊരു വിഭാഗം പിണറായി സര്‍കാരിന്‍റെ തുടര്‍ഭരണം ആഗ്രഹിക്കാത്തവരാണെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.

Keywords:  News, Assembly Election, Assembly-Election-2021, Election, Kollam, UDF, Kerala, State, Top-Headlines, Political party, Politics, UDF will come to power with a huge majority: G Devarajan. < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia