പോസ്‌റ്റോഫീസില്‍ കള്ളന്‍ കയറി; കൊണ്ടുപോയത് എന്താണെന്നറിഞ്ഞപ്പോള്‍ അന്തംവിട്ട് ജീവനക്കാര്‍

നേമം: (www.kvartha.com 18.04.2021) പോസ്‌റ്റോഫീസില്‍ മോഷണത്തിനായെത്തിയ കള്ളന്‍ കൊണ്ടുപോയത് കേടായ മൊബൈല്‍ഫോണ്‍. ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന പോസ്‌റ്റോഫീസില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വൈകുന്നേരം ജീവനക്കാരെല്ലാം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയതിനുശേഷം മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് കള്ളന്‍ അകത്തുകയറിയത്.Thief who got into the post office stole the mobile phone, Thiruvananthapuram, News, Theft, Mobile Phone, Complaint, Kerala
എന്നാല്‍ ശനിയാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് കള്ളന്‍ കയറിയ വിവരം അറിയുന്നത്. പോസ്‌റ്റോഫീസിലെ രേഖകളോ മറ്റ് ഉപകരണങ്ങളോ പണമോ ഒന്നും തന്നെ നഷ്ടപ്പെട്ടിരുന്നില്ല. ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന കേടായ ഒരു ഫോണ്‍ മാത്രമാണ് കള്ളന്‍ കൊണ്ടുപോയത്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Keywords: Thief who got into the post office stole the mobile phone, Thiruvananthapuram, News, Theft, Mobile Phone, Complaint, Kerala.

Post a Comment

Previous Post Next Post