യുഡിഎഫ് ഐതിഹാസിക വിജയം നേടും, കേരളത്തിലുട നീളം വോടര്‍മാരില്‍ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 06.04.2021) നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തിലുട നീളം വോടര്‍മാരില്‍ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സര്‍കാരിന്റെ അഴിമതികള്‍ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പിആര്‍ എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ലെന്നും അദ്ദേഹം പറഞ്ഞു.

News, Assembly Election, Assembly-Election-2021, Election, Ramesh Chennithala, UDF, Congress, Kerala, State, Top-Headlines, Politics, Political party,

പരാജയ ഭീതിമൂലമാണ് ഇടതു മുന്നണി സംസ്ഥാനത്ത് പല ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടത്. നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കാണ് അതിൽ പരിക്കേറ്റത്.

വ്യാപകമായി കള്ളവോട് ചെയ്യുന്നതിന് വോടര്‍പട്ടികയില്‍ സിപിഎമും ഇടതു മുന്നണിയും നടത്തിയ കൃത്രിമം യുഡിഎഫ് പിടികൂടുകയും വോടെടുപ്പ് ദിനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയും ചെയ്തതിനാല്‍ കള്ളവോട് വലിയ തോതില്‍ തടയുന്നതിന് കഴിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. എന്തിരുന്നാലും തളിപ്പറമ്പ് ഉള്‍പെടെ പല സ്ഥലത്തും കള്ളവോട് നടന്നതായി പരാതിയുണ്ട്. മറ്റു മണ്ഡലങ്ങളില്‍ കള്ളവോട് നടന്നിട്ടുണ്ടോ എന്ന് സൂക്ഷമായ പരിശോധന വരും ദിവസങ്ങളില്‍ യുഡിഎഫ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, Assembly Election, Assembly-Election-2021, Election, Ramesh Chennithala, UDF, Congress, Kerala, State, Top-Headlines, Politics, Political party, The UDF will win a legendary victory in the Assembly elections: Ramesh Chennithala.
< !- START disable copy paste -->


Post a Comment

Previous Post Next Post