വോട് ചെയ്യാൻ എത്തിയ നേവി ഉദ്യോഗസ്ഥനോട് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി

തിരുവനന്തപുരം: (www.kvartha.com 06.04.2021) വോട് ചെയ്യാൻ എത്തിയ നേവി ഉദ്യോഗസ്ഥനോട് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വെള്ളനാട് സ്വദേശി അനന്തൻ എസ് എസ് ആണ് പോളിംഗ് ബൂതിൽ ഉണ്ടായിരുന്ന ഗ്രേഡ് എഎസ്‌ഐ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി നൽകിയത്.

News, Assembly Election, Assembly-Election-2021, Kerala, State, Top-Headlines, Voters, Politics, Election,

ഗർഭിണിയായ സഹോദരിക്കൊപ്പം വോട് ചെയ്യാൻ എത്തിയതായിരുന്നു അനന്തൻ. സഹോദരിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ ഉള്ളതിനാൽ തന്നേയും അമ്മയേയും കൂടി കൂട്ടത്തിൽ വോട് ചെയ്യാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഗ്രേഡ് എ എസ്‌ഐ മോശമായി പെരുമാറി എന്നാണ് പരാതി. അനന്തു തെരഞ്ഞെടുപ്പ് കമീഷനും ആര്യനാട് പൊലീസിലും പരാതി നൽകി.

Keywords: News, Assembly Election, Assembly-Election-2021, Kerala, State, Top-Headlines, Voters, Politics, Election, The complaint that police officer misbehaved with Navy officer.
< !- START disable copy paste -->


Post a Comment

Previous Post Next Post