തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോടെടുപ്പ് പുരോഗമിക്കുന്നു; നേതാക്കളും താരങ്ങളും രാവിലെ തന്നെ വോട് ചെയ്തു
Apr 6, 2021, 13:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 06.04.2021) തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോടെടുപ്പ് പുരോഗമിക്കുന്നു. 234 നിയോജക മണ്ഡലങ്ങളിലായി 3,998 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കന്യാകുമാരിയില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നു. രാവിലെ 11 വരെ പോളിങ് ശതമാനം 26.29 ആണ്.


10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ സഖ്യം കരുതുമ്പോള്‍ ഭരണവിരുദ്ധ വികാരം വോടായി മാറുമെന്നാണ് ഡിഎംകെ സഖ്യത്തിന്റെ കണക്കുകൂട്ടല്‍. കരുണാനിധിയും ജയലളിതയുമില്ലാത്ത തെരഞ്ഞെടുപ്പില്‍ ഇരുവരുടെയും ജനകീയ പദ്ധതികള്‍ വിഷയമാക്കിയായിരുന്നു ഇരു മുന്നണികളുടെയും പ്രചാരണം.
മൂന്നാം മുന്നണിയുമായി കമല്‍ഹാസനും, വിജയകാന്തിനൊപ്പം കൈകോര്‍ത്ത് ടിടിവി ദിനകരനും ശക്തമായി രംഗത്തുണ്ട്. എച്ച് വസന്തകുമാറിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന കന്യാകുമാരി ലോക്‌സഭാ സീറ്റില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് ഏറ്റുമുട്ടല്‍.
Keywords: Chennai, News, Politics, Assembly-Election-2021, Kamal Hassan, Cinema, Actor, National, TamilNadu-Election-2021.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.