നിര്‍ത്തിയിട്ട ലോറി തെന്നിയിറങ്ങി പാളത്തിലേക്ക് പ്രവേശിച്ചതോടെ തായ്‌വാന്‍ സാക്ഷിയായത് വന്‍ ദുരന്തത്തിന്; മാപ്പുപറഞ്ഞ് ലോറി ഉടമ
Apr 5, 2021, 15:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തായ്‌പെ: (www.kvartha.com 05.04.2021) നിര്‍ത്തിയിട്ട ലോറി തെന്നിയിറങ്ങി പാളത്തിലേക്ക് പ്രവേശിച്ചതോടെ തായ്‌വാന്‍ സാക്ഷിയായത് വന്‍ ദുരന്തത്തിന്. വെള്ളിയാഴ്ചയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന നാട്ടുകാരോടും ദുരന്തത്തിനിരയായവരുടെ ബന്ധുക്കളോടും ലോറി ഉടമ മാപ്പുപറഞ്ഞു.
തലസ്ഥാന നഗരമായ തായ്‌പെയില്‍നിന്ന് തായ്തുങ്ങിലേക്ക് പോകുന്ന ട്രെയിന്‍ ഹുവാലിയനില്‍വെച്ചാണ് ദുരന്തത്തിനിരയായത്. അവധിനാളുകള്‍ക്ക് തൊട്ടുമുമ്പ് കുടുംബങ്ങള്‍ കൂട്ടമായി യാത്ര ചെയ്ത ട്രെയിനായതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ദുരന്തത്തെ തുടര്‍ന്ന് തായ്‌വാന്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലോറി ഇടിച്ചുകയറിയ സംഭവവുമായി ബന്ധപ്പെട്ട് തായ്‌വാന്‍ ഗതാഗത മന്ത്രി രാജിവെച്ചിരുന്നു.
നിര്‍ത്തിയിട്ട ലോറി അപ്രതീക്ഷിതമായി പാളത്തിലേക്ക് ഇടിച്ചിറങ്ങിയതിനെ തുടര്‍ന്നായിരുന്നു തൊട്ടുപിറകെയെത്തിയ ട്രെയിന്‍ പാളംതെറ്റി മറിഞ്ഞത്. ദുരന്തത്തില്‍ 50 പേര്‍ മരിക്കുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതുവരെ റെയിലിനരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി പൊടുന്നനെ തെന്നിനീങ്ങി ട്രാകില്‍ ചെന്നുനില്‍ക്കുമ്പോള്‍ 250 മീറ്റര്‍ മാത്രം അകലെയായിരുന്നു ട്രെയിന്‍. പെട്ടെന്നുള്ള സംഭവത്തില്‍ ട്രെയില്‍ ബ്രേകിടാനാകാതെ ലോറിയില്‍ ഇടിച്ച് പാളം തെറ്റിയതോടെ സംഭവിച്ചത് വന്‍ ദുരന്തം.
സംഭവത്തില്‍ ലോറി നിര്‍ത്തിയിടുമ്പോള്‍ എമര്‍ജന്‍സി ബ്രേകിടാത്തതാണോ വില്ലനായതെന്ന് അന്വേഷിച്ചുവരുന്നു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ലീ യി ഹിസിയാങിന് സംഭവത്തില്‍ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് റദ്ദാക്കി വീണ്ടും കസ്റ്റഡിയിലെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

