മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പശാപത്തെ ഭയം; അമ്പലപ്പുഴ പാല്പായസ വഴിപാട് നേര്‍ന്ന് ഭാര്യ, സിപിഎമിലുളളത് അസുരന്മാരാണെന്നും ശോഭ സുരേന്ദ്രന്
Apr 7, 2021, 19:01 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 07.04.2021) സിപിഎമിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ആരോപണവുമായി കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പശാപത്തെ ഭയമെന്ന് പറഞ്ഞ ശോഭ ഇത് കാരണം മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴ പാല്പായസ വഴിപാട് നേര്‍ന്നുവെന്നും പരിഹസിച്ചു. അസുരന്മാരാണ് സിപിഎമിലുളളതെന്നും ശോഭ കുറ്റപ്പെടുത്തി.
അതേസമയം, പാലക്കാട് വിജയം ഉറപ്പെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന് പ്രതികരിച്ചു. പാലക്കാട് എംഎല്‍എ ഓഫിസ് ക്രമീകരിച്ചു കഴിഞ്ഞു. മെട്രോമാന് എന്ന വ്യക്തിപ്രഭാവത്തിനാണ് വോട് ലഭിച്ചതെന്നും ഇ ശ്രീധരന് അഭിപ്രായപ്പെട്ടു. നേമത്ത് സിപിഎം കോണ്‍ഗ്രസ് നീക്കുപോക്കുണ്ടായോ എന്ന് പരിശോധിച്ചു വരികയാണെന്നും താന്‍ പതിനായിരത്തിലേറെ വോടിന് വിജയിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് പ്രതീക്ഷ പ്രകടിപ്പിച്ചു.
Keywords: Shobha Surendran's allegations against Pinarayi Vijayan, Thiruvananthapuram, News, Politics, BJP, Assembly-Election-2021, Chief Minister, Criticism, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
