SWISS-TOWER 24/07/2023

2022ലെ ലോകകപുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്റ്റാമ്പ് പുറത്തിറക്കി ഖത്വര്‍ പോസ്റ്റ്

 


ADVERTISEMENT


ദോഹ: (www.kvartha.com 04.04.2021) 2022ലെ ഖത്വര്‍ ലോകകപുമായി ബന്ധപ്പെട്ട് ഖത്വര്‍ പോസ്റ്റ് (ഖത്വര്‍ പോസ്റ്റല്‍ സെര്‍വിസ് കമ്പനി) ഔദ്യോഗിക സ്റ്റാമ്പ്  പുറത്തിറക്കി. ഖത്വര്‍ പോസ്റ്റും ഫിഫയും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നത്. 
Aster mims 04/11/2022
                                                                                   
2022ലെ ലോകകപുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്റ്റാമ്പ് പുറത്തിറക്കി ഖത്വര്‍ പോസ്റ്റ്

ഖത്വര്‍ ലോകകപിന്റെ ഔദ്യോഗിക ലോഗോ പതിച്ച സ്റ്റാമ്പാണിത്. 2021, 2022 വര്‍ഷങ്ങളിലായി പുറത്തിറക്കുന്ന 11 സ്റ്റാമ്പുകളിലെ ആദ്യ പതിപ്പാണ് പ്രകാശനം ചെയ്തത്. 

2022 ലോകകപിലേക്കുള്ള ഖത്വറിന്റെ പ്രയാണത്തിലെ ഓരോ നാഴികക്കല്ലിനെയും ഖത്വറിന്റെ സമ്പന്നമായ കാല്‍പന്ത്  ചരിത്രത്തെയും അടയാളപ്പെടുത്തുന്നതായിരിക്കും സ്റ്റാമ്പുകളെന്ന് അധികൃതര്‍ വ്യക്തമാക്കി. വി ഐ പി ഫോള്‍ഡറുകള്‍, ഫസ്റ്റ് ഡേ കവറുകള്‍, സ്മരണിക സ്റ്റാമ്പ് സെറ്റുകള്‍ എന്നിവയും ഇതോടൊപ്പം ഉള്‍പെടും.

വമ്പന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റുകളുടെ സംഘാടനം, ഖത്വറിന്റെ അതിസമ്പന്നമായ ഫുട്ബാള്‍ ചരിത്രം, 2022 ലോകകപ് സ്‌റ്റേഡിയങ്ങള്‍ പിന്നിട്ട വഴികള്‍ എന്നിവയും ഇതിലൂടെ അടയാളപ്പെടുത്തപ്പെടും. ഖത്വര്‍ പോസ്റ്റും ഫിഫയും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതിലൂടെ 2022 ലോകകപിന്റെ പ്രഥമ ഔദ്യോഗികവും അംഗീകൃതവുമായ ഉല്‍പന്നമായി സ്റ്റാമ്പ് മാറും.

Keywords:  News, World, Gulf, Doha, Qatar, FIFA, World Cup, Sports, Qatar Post launches official FIFA World Cup Qatar 2022 commemorative stamp.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia