ഇരു മുന്നണികളും അഹങ്കാരികൾ ആയിരിക്കുന്നു: കേരളം ഇത്തവണ തീരുമാനിച്ചിരിക്കുന്നത് എൻഡിഎ ഭരണമെന്ന് നരേന്ദ്രമോദി

പത്തനംതിട്ട: (www.kvartha.com 02.04.2021) കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശരണം വിളികളോടെ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് അയ്യപ്പൻറെ മണ്ണാണെന്നും ആത്മീയതയുടെ മണ്ണിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറായിക്കഴിഞ്ഞു. ദില്ലിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർ കേരളത്തിലെ ജനക്കൂട്ടം കാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകൾ

കേരളം ഇത്തവണ തീരുമാനിച്ചിരിക്കുന്നത് എൻഡിഎ ഭരണം ആണ്. കേരളത്തിൽ എൽഡിഎഫും യുഡിഫും ഏഴ് തെറ്റുകൾ ചെയുന്നു. ഇരു മുന്നണികളും അഹങ്കാരികൾ ആയിരിക്കുന്നു. രണ്ട് മുന്നണികൾക്കും പണത്തിനോടാണ് കൂടുതൽ ആഗ്രഹം. എൽഡിഎഫും യുഡിഎഫും പരസ്പരം അഴിമതി നടത്താൻ മത്സരിക്കുന്നു. സോളാർ, സ്വർണം, ഭൂമി തുടങ്ങി എല്ലാ മേഖലയും കൊള്ളയടിക്കുന്നു. സ്വന്തം നാട്ടിലെ വിശ്വാസികളോട് ലാതി കൊണ്ട് നേരിടുന്ന ഭരണകൂടം വേറെ എവിടെയുണ്ടെന്നും നരേന്ദ്രമോദി പ്രചരണ പരിപാടിയിൽ ചോദിച്ചു.

News, Assembly Election, Assembly-Election-2021, Election, Narendra Modi, BJP, Kerala, State, Top-Headlines, Political party, Politics,

ഒരു മുന്നണി ഉണ്ടാക്കുന്നതിനേക്കാൾ അധികം പണം ഉണ്ടാക്കാൻ മറ്റേ മുന്നണി മത്സരിക്കുകയാണ്. വർഗീയ ശക്തികൾ അടക്കമുള്ളവരുമായി സഖ്യം ഉണ്ടാക്കി അധികാരത്തിൽ എത്താൻ ശ്രമിക്കുന്നു. എസ്ഡിപിഐ, പോപുലർ ഫ്രണ്ട് അടക്കമുള്ളവരുമായി എൽഡിഫ്- യുഡിഫ് ധാരണ ഉണ്ടാകുന്നു.

കേരളത്തിന്റെ സംസ്കാരത്തെ എൽഡിഎഫ് ആക്ഷേപിച്ചു. കേരളത്തിലെ പുണ്യ കേന്ദ്രങ്ങൾ തകർക്കാൻ ഇടത് പക്ഷം ഏജന്റുമാരെ ഉപയോഗിച്ചു. അയ്യപ്പ ഭക്തരെ ലാതി ഉപയോഗിച്ച് അടിച്ച സർകാരാണിത്. ഭക്തർ കുറ്റവാളികൾ അല്ല. ഇടതു പക്ഷത്തിന്റെ കള്ളത്തരങ്ങൾ അധികനാൾ വില പോകില്ലെന്നും ഇറക്കു മതി ചെയ്ത പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ നാടിന്റെ സംസ്കാരത്തെ തകർക്കാൻ കഴിയില്ലെന്നും നാടിന്റെ സംസ്കാരത്തെ തകർക്കാനുള്ള നീക്കങ്ങളെ ബിജെപി പ്രവർത്തകർ ചെറുത്‌ തോൽപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, Assembly Election, Assembly-Election-2021, Election, Narendra Modi, BJP, Kerala, State, Top-Headlines, Political party, Politics, Prime minister Narendra Modi visits Pathanamthitta for the election campaign.
< !- START disable copy paste -->

Post a Comment

Previous Post Next Post