കോവിഡ് വ്യാപനം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും
Apr 20, 2021, 20:41 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.04.2021) കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതോടെ പല സംസ്ഥനങ്ങളിലും ലോക്ഡൗണ്‍ ഏര്‍പെടുത്തി.
ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാണ്. വാക്‌സിന്‍ വിതരണത്തില്‍ പാളിച്ച സംഭവിച്ചുവെന്നും റിപോര്‍ടുകള്‍ പുറത്തുവന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 
Keywords: PM Modi to address nation on Covid-19 situation at 8:45 pm, New Delhi, Prime Minister, Narendra Modi, COVID-19, Health, Health and Fitness, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.