SWISS-TOWER 24/07/2023

മരിച്ചെന്ന് ഉദ്യോഗസ്ഥർ റിപോർട് ചെയ്തു: ഒടുവിൽ ചലഞ്ച് വോട് ചെയ്ത് അബ്ദുൽ ബുഖാരി

 


ADVERTISEMENT

തൃശൂർ : (www.kvartha.com 06.04.2021) മരിച്ചെന്ന് ഉദ്യോഗസ്ഥർ റിപോർട് ചെയ്ത ആൾ ചേലക്കരയിലെ വോടിംഗ് കേന്ദ്രത്തിൽ വോട് ചെയ്യാനെത്തി. ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വോട് ചെയ്യാനാകാതിരുന്ന വൃദ്ധൻ പിന്നീട് ചലഞ്ച് വോട് ചെയ്ത് മടങ്ങി. ചേലക്കര ഗവ. എസ് എം ടി സ്കൂളിലെ വോടിംഗ് കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്.

Aster mims 04/11/2022
മരിച്ചെന്ന് ഉദ്യോഗസ്ഥർ റിപോർട് ചെയ്തു: ഒടുവിൽ ചലഞ്ച് വോട് ചെയ്ത് അബ്ദുൽ ബുഖാരി

വെങ്ങാനല്ലൂർ സ്വദേശി അബ്ദുൽ ബുഖാരിക്കാണ് ഉദ്യോഗസ്ഥർ മരിച്ചെന്ന് റിപോർട് ചെയ്തതിനെ തുടര്‍ന്ന് വോട് ചെയ്യാന്‍ കഴിയാതിരുന്നത്. തുടർന്ന് പൊതുപ്രവര്‍ത്തകര്‍ ഇടപ്പെട്ട് ചലഞ്ച് വോട് ചെയ്ത ശേഷം അദ്ദേഹം മടങ്ങി. ഇയാളുടെ പേര് മരിച്ചവരുടെ ലിസ്റ്റിലാണ് ഉള്ളതെന്ന് ഉദ്യോഗസ്ഥകര്‍ പറയുന്നു. ഇയാള്‍ മറ്റൊരിടക്കും വോട് ചെയ്തിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ചലഞ്ച് വോട് ചെയ്യാന്‍ അനുവദിച്ചത്.

Keywords:  News, Assembly Election, Assembly-Election-2021, Election, Election Commission, Kerala, State, Top-Headlines, Political party, Politics, Officials reported as died, a man cast challenge vote.


< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia